»   » ഇക്കുറി വിനായകന് അവാര്‍ഡില്ലെങ്കില്‍ അത്ഭുതപ്പെടണ്ട!!! കാരണക്കാര്‍ ഒപ്പമുള്ളവര്‍ തന്നെ???

ഇക്കുറി വിനായകന് അവാര്‍ഡില്ലെങ്കില്‍ അത്ഭുതപ്പെടണ്ട!!! കാരണക്കാര്‍ ഒപ്പമുള്ളവര്‍ തന്നെ???

Posted By:
Subscribe to Filmibeat Malayalam

കേരള സംസ്ഥാന ഫിലിം അവാര്‍ഡിന്റെ പ്രഖ്യാപനത്തില്‍ എല്ലാവരുടേയും ശ്രദ്ധ വിനായകനിലാണ്. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന് അനൂകലമായ തരംഗം സോഷ്യല്‍ മീഡിയയിലുമുണ്ട്. മികച്ച നടന്മാരുടെ അവസാന പട്ടികയില്‍ വിനായകനും ഇടനേടിയിട്ടുണ്ട്. മോഹന്‍ലാലും ഫഹദ് ഫാസിലും വിനായകനൊപ്പമുണ്ട്.

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മനാണ് നായകനെങ്കിലും ചിത്രത്തില്‍ പ്രേക്ഷകാഭാപ്രായം നേടിയത് വിനാകനും മണികണ്ഠനുമായിരുന്നു. മുന്‍നിര ചാനലുകളുടെ പുരസ്‌കാര നിശയില്‍ വിനായകന്‍ തഴയപ്പെട്ടതോടെയാണ് വിനായകന് പിന്തുണയുമായി സോഷ്യല്‍ മീഡിയ സജീവമായത്. പക്ഷേ ഇക്കുറി സംസ്ഥാന അവാര്‍ഡ് വിനായകനിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം.

അവിസ്മരണീയമായ പ്രകടനമാണ് കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ കാഴ്ചവച്ചിരിക്കുന്നത്. ഗംഗന്‍ എന്ന കഥാപാത്രം വിനായകനില്‍ സുരക്ഷിതവുമായിരുന്നു. വിനായകന്റെ പ്രകടനത്തിന് ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമ പാരഡൈസോ ക്ലബിന്റേയും വനിതയുടേയും മികച്ച നടനുള്ള അവാര്‍ഡുകള്‍ ലഭിച്ചു. സംസ്ഥാന അവാര്‍ഡില്‍ വിനായകന് വില്ലനാകുന്നത് പ്രകടനത്തിലെ പോരായ്മയോ പതിവ് ആരോപണമായ ലോബിയിങോ അല്ലെന്നാണ് ലഭിക്കുന്ന വിവരം.

മികച്ച നടനുള്ള നോമിനേഷന്‍ വിനായകന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവസാന മൂന്ന് പേരുടെ പട്ടികയില്‍ ഇടം നേടിയെന്ന് മാത്രം. കമ്മട്ടിപ്പാടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സഹനടന്റെ വിഭാഗത്തിലാണ് വിനായകന്റെ പേര് സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിനായകനെ മികച്ച നടനുള്ള അവാര്‍ഡിനായി പരിഗണിക്കുന്നതിനോട് ജൂറിയില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സാധ്യതകള്‍ ഏറെ പറയപ്പെടുന്നത് മോഹന്‍ലാലിനാണ്. ഒപ്പത്തിലെ പ്രകടനമാണ് മോഹന്‍ലാലിനെ മികച്ച നടനുള്ള അവസാന പട്ടികയില്‍ ഇടമൊരുക്കിയത്. ഒടുവില്‍ പ്രഖ്യാപിച്ച 40ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മോഹന്‍ലാലായിരുന്നു മികച്ച നടന്‍. എന്നാല്‍ ഇതൊന്നും അവാര്‍ഡിനെ സ്വാധീനിക്കില്ലെന്നാണ് കണക്കുകൂട്ടുന്നത്.

ഇതെല്ലാം നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലേപ്പോലെ യുവത്വത്തിന് പരിഗണന നല്‍കാന്‍ ജൂറി തീരുമാനിച്ചാല്‍ നറുക്ക് ഫഹദിന് വീഴും. മഹേഷിന്റെ പ്രതികാരത്തിലെ പ്രകടനമാണ് ഫഹദിന് അന്തിമ പട്ടികയില്‍ സ്ഥാനം നല്‍കിയത്. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഫഹദിന്റെ മഹേഷ് ഭാവന.

മികച്ച നടന് സാധ്യത കല്പിക്കപ്പെടുന്നത് ഇവര്‍ മൂവരുമാണെങ്കിലും ഇവരെ പിന്തള്ളി സലിംകുമാറോ, ശ്രീനിവാസനോ അവാര്‍ഡ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കറുത്ത ജൂതനിലെ അഭിനയത്തിനാണ് സലിംകുമാര്‍ പരിഗണിക്കപ്പെടുന്നത്. ശരീര ഭാരം പോലും കുറച്ച് കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പുകളോടെ അഭിനയിച്ച അയാള്‍ ശശി എന്ന സിനിമയിലെ പ്രകടനത്തിനാണ് ശ്രീനിവാസനെ പരിഗണിക്കുന്നത്.

English summary
State Film Award final round Best Actor. The team Kammattypadam nominate Vinayakan for Supporting Actor category. So its not so easy to get the award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam