»   » ഇനി ആ നടിയുടെ കൂടെ കണ്ടാല്‍ കൊന്നുകളയും... സിദ്ധാര്‍ത്ഥിന് അലിയ ഭട്ടിന്റെ മുന്നറിയിപ്പ്.. ?

ഇനി ആ നടിയുടെ കൂടെ കണ്ടാല്‍ കൊന്നുകളയും... സിദ്ധാര്‍ത്ഥിന് അലിയ ഭട്ടിന്റെ മുന്നറിയിപ്പ്.. ?

Posted By: Rohini
Subscribe to Filmibeat Malayalam

ബി ടൗണില്‍ പാട്ടാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അലിയ ഭട്ടും തമ്മിലുള്ള പ്രണയ ബന്ധം. ഇരുവരും പരസ്യമായും രഹസ്യമായും ഡേറ്റിങ് നടത്തുന്നതൊക്കെ ബി ടൗണിന് പുറത്തേക്കും വന്നു കഴിഞ്ഞു.

ഷാരുഖ് ഖാനെ വേണ്ടാന്ന് പറഞ്ഞ് നടി പോയത് ഈ നടന്റെ അടുത്തേക്ക്, ഒരു സിനിമ കൊണ്ട് ജീവിതം മാറിയ നടനാര് ?

എന്നാല്‍ ഇപ്പോള്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് അലിയ ഭട്ടിന്റെ ചില കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നാണ് കേള്‍ക്കുന്നത്. മറ്റൊരു നടിയുമായി സിദ്ധാര്‍ത്ഥിന്റെ പേര് പറഞ്ഞ് കേള്‍ക്കാന്‍ അലിയ ആഗ്രഹിക്കുന്നില്ല.

ബോളിവുഡിനെ ഞെട്ടിച്ച് ആലിയയുടെ ടോപ്പ്‌ലെസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ !!!

സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം

റിലോഡഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജാക്കലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിലെ നായിക. ജാക്കലിനുമായി സിദ്ധാര്‍ത്ഥിന് അല്പം വഴിവിട്ട ബന്ധമുണ്ടോ എന്നൊരു സന്ദേഹം പാപ്പരാസികള്‍ പ്രകടിപ്പിച്ചതോടെയാണ് അലിയ മുന്നറിയിപ്പുമായി എത്തിയത്.

ഡബിള്‍ ഡേറ്റിങ് വേണ്ട

റീലോഡഡ് എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്ന് വാര്‍ത്തകളുണ്ട്. സിനിമയില്‍ ഡബിള്‍ റോള്‍ കളിക്കുന്നതൊന്നും കാര്യമല്ല, എന്നാല്‍ അത് ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട എന്നാണ് അലിയയുടെ മുന്നറിയിപ്പ്. തനിക്കൊപ്പവും ജാക്കലിനൊപ്പവും ഡേറ്റിങ് നടക്കില്ല എന്ന് അലിയ അറിയിച്ചുവത്രെ.

അലിയയ്ക്ക് ടെന്‍ഷന്‍

സിദ്ധാര്‍ത്ഥിനെ കുറിച്ച് മോശമായി ഒരു വാര്‍ത്ത വരുന്നത് പോലും അലിയ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഷൂട്ടിങുമായി ബന്ധപ്പെട്ടോ അല്ലായെതോ ജാക്കലിനൊപ്പം അധികം അടുത്തിടപഴകുന്നതിനൊക്കെ അലിയ കര്‍ശന നിയന്ത്രണം ഏര്‍പ്പടുത്തിയിട്ടുണ്ട് എന്നാണ് ബി ടൗണില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍.

സിദ്ധാര്‍ത്ഥ് അനുസരിച്ചു

എന്തായാലും അലിയയുടെ വാക്കുകള്‍ക്ക് സിദ്ധാര്‍ത്ഥ് വില നല്‍കിയിട്ടുണ്ട്. ജാക്കലിന്‍ ഫെര്‍ണാണ്ടസില്‍ നിന്ന് അല്പം അകലം പാലിച്ചു എന്ന് മാത്രമല്ല, കോ സ്റ്റാറുമായി തീര്‍ത്തും പ്രൊഫഷണലായ ബന്ധം മാത്രമേ സൂക്ഷിക്കുന്നുള്ളൂ എന്നുമാണ് റീലോഡഡിന്റെ സെറ്റില്‍ നിന്നും പുറത്ത് വന്ന വാര്‍ത്ത.

സ്വാമിയെ 'ലിംഗദാനിയായി' സംഘം പ്രഖ്യാപിക്കുമോ എന്ന് രശ്മി നായര്‍... തരൂരിന് പിന്തുണയും!

English summary
After Alia’s warning, socialising between Sidharth and his Reloaded co-star came to a stop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam