»   » മണിരത്‌നം ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി, കാരണം പറഞ്ഞാല്‍ മലയാളികള്‍ വിശ്വസിക്കില്ല!!!

മണിരത്‌നം ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി, കാരണം പറഞ്ഞാല്‍ മലയാളികള്‍ വിശ്വസിക്കില്ല!!!

Written By:
Subscribe to Filmibeat Malayalam
ഫഹദ് ഫാസില്‍ മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്മാറി | filmibeat Malayalam

വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഫഹദ് ഫാസില്‍ അവിടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിയ്ക്കുകയാണ്. നടന്‍ ശിവകാര്‍ത്തികേയന്‍ ഹോളിവുഡ് നടന്മാരുമായിട്ടാണ് ഫഹദ് ഫാസിലിനെ താരതമ്യം ചെയ്തത്.

ആദിയില്‍ ലെന ഓവര്‍ ആക്ട് ചെയ്തു കുളമാക്കിയോ; ഞാന്‍ ചോദിച്ചതാണ് തന്നത് എന്ന് സംവിധായകന്‍

എം മോഹന്‍ ഒരുക്കിയ വേലൈക്കാരന് ശേഷം ഫഹദ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു മണിരത്‌നം ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി എന്ന്. മലയാളികള്‍ കേട്ടാല്‍ വിശ്വസിക്കാത്ത ഒരു കാരണമാണ് അതിന് പറഞ്ഞു കേള്‍ക്കുന്നത്.

മണിരത്‌നം ചിത്രം

വിജയ് സേതുപതി, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.

ഫഹദ് പിന്മാറി

അടുത്ത ആഴ്ച ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. മലയാളത്തില്‍ ഏറ്റെടുത്ത ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയതിനാലാണ് ഫഹദ് മണിരത്‌നം ചിത്രം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

കിംവദന്തി അതല്ല..

എന്നാല്‍ പ്രമുഖ തമിഴ് മാധ്യമങ്ങള്‍ പറയുന്ന കാരണം അതല്ല.. മണിരത്‌നം ചിത്രത്തില്‍ കരാര്‍ ചെയ്ത പ്രതിഫലത്തില്‍ തൃപ്തനല്ലാത്തത് കാരണമണ് ഫഹദ് ചിത്രത്തില്‍ നിന്നും പിന്മാറുന്നത് എന്നാണ്.

വിശ്വസിക്കില്ല

എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് ഫഹദ് മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്മാറി എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് നടന്റെ ആരാധകര്‍ പറയുന്നു. സിനിമ പണം സമ്പാദിക്കാന്‍ ചെയ്യുന്നതാണെന്ന ആശയത്തില്‍ ഫഹദ് വിശ്വസിയ്ക്കുന്നില്ല. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥയും കഥാപാത്രവുമാണ് ഫഹദ് എന്നും നോക്കാറുള്ളത്.

പകരം ആളെത്തി

എന്തായാലും ഫഹദ് ഫാസില്‍ പിന്മാറിയ സാഹചര്യത്തില്‍ മണിരത്‌നം ചിത്രത്തില്‍ പകരം ആളെത്തി. ഫഹദിന് പകരം സിലമ്പരസന്‍ എന്ന ചിമ്പു ചിത്രത്തില്‍ അഭിനയിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

English summary
STR gets ready for Mani Ratnam film, Has Fahadh opted out?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam