Just In
- 9 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 10 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 10 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 11 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം ഗുണങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുബി സുരേഷ് വിവാഹിതയാവുന്നു? വരന് ഇദ്ദേഹമോ? രഞ്ജിനിക്കും രജിത്തിനും ശേഷം സുബി, വീഡിയോ വൈറല്‍
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമൊക്കെയായി സജീവമായ താരം അവതാരകയായും എത്താറുണ്ട്. കുട്ടിപ്പട്ടാളമെന്ന പരിപാടിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രസകരമായ ചോദ്യങ്ങളുമായാണ് സുബി എത്താറുള്ളത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമുണ്ട് സുബിയോട്. കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനില്‍ തുടക്കം കുറിച്ചത്.
മികച്ച അവസരങ്ങളായിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുബി സുരേഷ്. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. സുബി സുരേഷ് ഒളിച്ചോടിയെന്നും വരന് നസീര്‍ സംക്രാന്തിയാണെന്നും ഇരുവരും ഒരുമിച്ചുള്ള വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സുബി സുരേഷിന്റെ വിവാഹം
കഴുത്തില്‍ പൂമാലയണിഞ്ഞ് നവവധൂവരന്മാരായി നില്ക്കുന്ന സുബി സുരേഷിന്റേയും നസീര്‍ സംക്രാന്തിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുബി സുരേഷ് ഒളിച്ചോടി, വരന് നസീര്‍ സംക്രാന്തി എന്ന ക്യാപ്ഷനുമായുള്ള കൈരളി ചാനലിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ വരുന്ന തിങ്കളാഴ്ച രാവിലെ 9.30 നും 11.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹമാണ്.

വിവാഹത്തിന് കാണാം
കൊറോണ ആയതിനാല്‍ എല്ലാവരേയും ക്ഷണിക്കുന്നില്ല. എത്തിപ്പെടാന്‍ പറ്റുന്നവര്‍ എത്തുക, കൊറോണ ആയതിനാല്‍ എല്ലാവരേയും ക്ഷണിക്കുന്നില്ല. അപ്പോള്‍ കല്യാണത്തിന് കാണാമെന്നായിരുന്നു നസീര്‍ സംക്രാന്തി പറഞ്ഞത്. കൈയ്യില്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ കളം വരക്കുകയാണെന്നായിരുന്നു സുബിയുടെ മറുപടി. കല്യാണം കഴിഞ്ഞിട്ട് വരച്ചാല്‍ മതിയെന്നായിരുന്നു നസീര്‍ തിരിച്ച് പറഞ്ഞത്. ഖുഷ്ബു വിത്ത് കോമളന് എന്നെഴുതിയ ബോര്‍ഡും വീഡിയോയിലുണ്ട്.

നേരത്തെ പറഞ്ഞത്
വിവാഹത്തെക്കുറിച്ച് നേരത്തെ സുബി സുരേഷ് പറഞ്ഞിരുന്നു. വിവാഹ ആലോചനകള്‍ ഇപ്പോഴും വരുന്നുണ്ട്. വീട്ടുകാര്‍ക്കും താന്‍ വിവാഹിതയായി കാണാന്‍ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മാര്യേജ് പറ്റില്ല എന്നുള്ളത് കൊണ്ടാണ് വിവാഹം വൈകുന്നത്. പ്രണയ വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ പ്രണയത്തിന്റെ ക്ലച്ച് പോയതുകൊണ്ട് അത് വരുന്നുമില്ല. കല്യാണം കഴിച്ച് നോക്കിയാലോ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഇപ്പോള്‍ അതിന് മൂഡില്ലെന്നുള്ള മറുപടിയാണ് താന്‍ നല്കാറുള്ളതെന്നുമായിരുന്നു സുബി പറഞ്ഞത്.

പ്രണയത്തെക്കുറിച്ച്
പ്രണയമുണ്ടായിരുന്നു, എന്നാല്‍ ആ ബന്ധം ജീവിതം മുഴുവന്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ പിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍. അദ്ദേഹത്തിന്റെ നിലപാടുകളാണ് ആ ബന്ധം ഇല്ലാതാക്കിയത്. ചില കാര്യങ്ങള്‍ സംസാരിച്ചതോടെ പിരിയുകയായിരുന്നു. അദ്ദേഹം വേറെ വിവാഹം കഴിച്ചിരുന്നു. കുട്ടികളൊക്കെയായി അദ്ദേഹത്തിന്. സിനിമാരംഗത്തുള്ളയാളല്ല അദ്ദേഹം. ഇപ്പോഴും ആ സൗഹൃദം അതേപോലെ തുടരുന്നുണ്ട്. അദ്ദേഹം വിദേശത്തായതിനാല്‍ കുടുംബത്തെ വിട്ട് പോവാന്‍ തനിക്ക് സാധിക്കാത്തതും പിരിയാനുള്ള കാരണങ്ങളിലൊന്നായിരുന്നുവെന്നും സുബി പറഞ്ഞിരുന്നു.