»   » ധനുഷുമായി ലൈംഗിക ബന്ധം; സുചിത്രയെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നു, മാനസിക സമ്മര്‍ദ്ദമെന്ന് കാര്‍ത്തിക്

ധനുഷുമായി ലൈംഗിക ബന്ധം; സുചിത്രയെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നു, മാനസിക സമ്മര്‍ദ്ദമെന്ന് കാര്‍ത്തിക്

By: Rohini
Subscribe to Filmibeat Malayalam

കേട്ടാലും കണ്ടാലും നടുങ്ങുന്ന സംഭവങ്ങളാണ് ഇപ്പോള്‍ തമിഴ് സിനിമയ്ക്കകത്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. സിനിമയ്ക്കത്തെ സ്വകാര്യ ബന്ധങ്ങളും മറ്റും ഗായിക സുചിത്ര കാര്‍ത്തിക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടുകൊണ്ടിരിയ്ക്കുന്നു.

പാര്‍വ്വതിയും ധനുഷും തമ്മിലുള്ള വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് സുചിത്ര, നടിയുടെ മറുപടി

നടന്‍ ധനുഷിനോടുള്ള ശത്രുത തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് സുചിത്ര തമിഴ് സിനിമയ്ക്കകത്തെ മറ്റ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും പുറത്തുവിടുന്നത്. ഒരു ഘട്ടത്തില്‍ ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്ന് വരെ ഗായിക വെളിപ്പെടുത്തി. എന്തായാലും ഇതോടെ താരത്തിന്റെ ദാമ്പത്യകാര്യത്തിലും തീരുമാനമായി.

ഭര്‍ത്താവിന്റെ പ്രതികരണം

ധനുഷിനെതിരെ സുചിത്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ട്വീറ്റ് പിന്‍വലിയ്ക്കുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് കാര്‍ത്തിയ്ക്ക് പറയുകയുമുണ്ടായി.

മാനസിക സമ്മര്‍ദ്ദം

സുചിത്രയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന സന്ദേഹം ആളുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ടതല്ല എന്നും, സുചിത്ര തന്നെയാണ് എല്ലാം ട്വീറ്റ് ചെയ്യുന്നത് എന്നും, സുചിത്ര വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും കാര്‍ത്തിക് അറിയിച്ചു

ധനുഷ് പീഡിപ്പിച്ചു എന്ന്

കാര്‍ത്തിക്കിന്റെ പ്രതികരണത്തിന് പിന്നാലെയാണ് താന്നെ ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുമായി സുചിത്ര രംഗത്തെത്തിയത്. മയക്ക് മരുന്ന് തന്ന് തന്നെ രണ്ട് പേരും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം

വിവാഹ മോചനത്തിന്

ഇപ്പോള്‍ കേള്‍ക്കുന്ന സുചിത്രയും കാര്‍ത്തിയ്ക്കും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന്. സുചിത്രയുടെ ട്വീറ്റും ആരോപണങ്ങളും കാര്‍ത്തിക്കിനെയും ബാധിയ്ക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണത്രെ വിവാഹമോനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.

English summary
Suchi-Karthick the next celebrity couple to split?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam