താരങ്ങളുടെ നഗ്ന ദൃശ്യങ്ങളുമായി സുചി ലീക്ക്‌സ് വീണ്ടും? കോളിവുഡിനെ വിറപ്പിച്ച സംഭവം ഇനിയും നടക്കുമോ?

കഴിഞ്ഞ വര്‍ഷങ്ങളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു സുചി ലീക്ക്‌സ്. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി സൗത്ത് ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളെയും സുചി ലീക്ക്‌സ് പിടിച്ച് കുലുക്കി. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോസുമായിരുന്നു ട്വിറ്ററിലൂടെ പുറത്ത് വന്നത്.

വന്‍ വിവാദമായി മാറിയെങ്കിലും ഒത്തിരിയധികം താരങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടേ ഇരുന്നു. എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഇത് വളരെ ഗൗരവ്വത്തോടെയാണ് ചര്‍ച്ചയ്‌ക്കെടുത്തത്. ആദ്യം നടന്‍ ധനുഷിനെതിരെയുള്ള നഗ്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ സുചി ലീക്ക്‌സ് വീണ്ടും വന്നതായി സൂചനയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

കോളിളക്കം സൃഷ്ടിച്ച സുചി ലീക്ക്‌സ്

കോളിളക്കം സൃഷ്ടിച്ച സുചി ലീക്ക്‌സ്

2017 ലായിരുന്നു സുചി ലീക്ക്‌സ് എന്ന പേരിലുള്ള അക്കൗണ്ട് വലിയ കോളിളക്കം സൃഷ്ടിക്കുന്നത്. നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പില്‍ തുറന്ന് കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് തന്നെ നിരവധി താരങ്ങളുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നത്.

 താരങ്ങളെ കുഴപ്പത്തിലാക്കി..

താരങ്ങളെ കുഴപ്പത്തിലാക്കി..

നടിമാരായ ആന്‍ഡ്രിയ, തൃഷ, ഹന്‍സിക, ചിന്‍മയി, അനിരുദ്ധ്, അമല പോള്‍, സാമന്ത,
ചിമ്പു, ചാര്‍മി, നയന്‍താര, എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരങ്ങളരുടെയെല്ലാം ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇതോടെ സുചിത്ര കാര്‍ത്തിക്ക് എന്ന പേര് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരുന്നു. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര വ്യക്തമാക്കി. ശേഷം ഔദ്യോഗിക അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ഭാര്യയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് തന്നെ തുറന്ന് പറഞ്ഞതോടെ വിവാദം കത്തി തുടങ്ങി.

 മലയാളത്തിലേക്കുമെത്തി

മലയാളത്തിലേക്കുമെത്തി

തമിഴിലും മറ്റ് ഭാഷകൡും സുചി ലീക്ക്‌സ് തരംഗമാവുന്നതിനിടെയാണ് കേരളത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള് പുറത്ത് വന്നത്. തമിഴില്‍ സുചി ലീക്ക്‌സ് എന്ന പേരില്‍ ചിത്രങ്ങളും വീഡിയോസും പുറത്ത് വിട്ടതെങ്കില്‍ മലയാളത്തില്‍ മല്ലു ലീക്ക്‌സ് എന്ന പേരില്‍ താരങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണി വന്നു. അത്തരത്തില്‍ മലയാളത്തിലെ ചില താരങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഏറെ കാലം കോളിവുഡിന്റെ ഉറക്കം കെടുത്തിയ സുചി ലീക്ക്‌സ് വീണ്ടും വരുന്നതായി സൂചനകള്‍ വന്നിരിക്കുകയാണ്.

 സുചി ലീക്ക്‌സ് വീണ്ടും?

സുചി ലീക്ക്‌സ് വീണ്ടും?

സുചിത്ര കാര്‍ത്തിക്കിന്റെ പേരിലും സുചി ലീക്ക്‌സ് എന്ന പേരിലും നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളാണ് സൃഷ്ടിച്ചിരുന്നത്. സുചി ലീക്ക്‌സ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വീണ്ടും സുചി ലീക്ക്‌സ് വരുന്നുണ്ടെന്ന സൂചനയാണ് വന്നിരിക്കുന്നത്. നാല്‍പതിനായിരത്തോളം ഫോളോവേഴ്‌സ് ഉള്ള ഒരു ട്വിറ്റര്‍ പേജാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് അതിവേഗം വൈറലായിരിക്കുകയാണ്. ആ അക്കൗണ്ടില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോസും നിരന്തരം വന്ന് കൊണ്ടിരിക്കുകയാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം. അതേ സമയം സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോട് കൂടിയാണ് ചിത്രങ്ങള്‍ എത്തി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X