»   » സുചിത്ര തമിഴ് നായികമാരുടെ നഗ്നചിത്രങ്ങള്‍ ലീക്ക് ചെയ്യുന്നതിന് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെന്താ ?

സുചിത്ര തമിഴ് നായികമാരുടെ നഗ്നചിത്രങ്ങള്‍ ലീക്ക് ചെയ്യുന്നതിന് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെന്താ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു പാര്‍ട്ടി ആഘോഷത്തിനിടെ ധനുഷിന്റെ കൂടെ വന്നവരിലാരോ ഒരാള്‍ കൈ പിടിച്ചു തിരിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ ധനുഷുമായി അടുപ്പമുള്ള താരങ്ങളുടെയെല്ലാം സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പബ്ലിസിറ്റി നേടുകയാണ് തമിഴില്‍ ഒരു ഗായിക. ഒന്ന് രണ്ട് ചിത്രങ്ങള്‍ ആദ്യം തന്റെ പേജിലൂടെ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക് പിന്നീട് ട്വിറ്റര്‍ വിട്ടു പോയി. എന്നാല്‍ സുചിത്രയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഇരുപതില്‍ പരം വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഇപ്പോഴും അശ്ലീല ഫോട്ടോകളും വീഡിയോകളും പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

സുചിത്ര പുറത്തുവിട്ട തന്റെ സ്വകാര്യ ചിത്രങ്ങളെ കുറിച്ച് തൃഷ പ്രതികരിയ്ക്കുന്നു; ഇനിയുമുണ്ടോ ?

തൃഷ, ഹന്‍സിക, സഞ്ജിത ഷെട്ടി, ദിവ്യ ദര്‍ശിനി തുടങ്ങിയ നായികമാര്‍ക്കൊപ്പം മലയാളികളായ നയന്‍താര, അമല പോള്‍, പാര്‍വ്വതി നായര്‍ തുടങ്ങിയ നടിമാരുടെയും അശ്ലീല ഫോട്ടോകളും വീഡിയോകളും ഉണ്ട് എന്നതാണ് മലയാളികളെ അത്ഭുതപ്പെടുത്തിയത്. എന്ന് മാത്രമല്ല, ഇപ്പോഴിതാ ഈ വിഷയത്തിലേക്ക് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ പേരും വീഡിയോയും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

ട്രോളന്മാര്‍ക്കിടയില്‍ ലാലും മമ്മൂട്ടിയും

എന്ത് സംഭവത്തോടും ട്രോളിലൂടെയാണ് ജനങ്ങള്‍ ആദ്യം പ്രതികരിയ്ക്കുന്നത്. അത്തരത്തില്‍ ട്രോള്‍ ചെയ്യാന്‍ വേണ്ടിയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീഡിയോ എടുത്തുകൊണ്ടു പോയിരിയ്ക്കുന്നത്. ഇവര്‍ക്കൊപ്പം നടന്‍ സിദ്ധിഖുമുണ്ട്.

വീഡിയോ കാണുന്ന എക്‌സ്പ്രഷന്‍

ഇതാണ് ആ വീഡിയോ. സുചിത്ര പുറത്തുവിടുന്ന വീഡിയോ കാണുന്നവരുടെ എക്‌സ്പ്രഷന്‍ എന്ന് പറഞ്ഞിട്ടാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിദ്ധിഖിന്റെയും വീഡിയോ പ്രചരിപ്പിയ്ക്കുന്നത്. ഒരു പുരസ്‌കാര നിശയുടെ സദസില്‍ എന്തോ തമാശ പറഞ്ഞ് ചിരിയ്ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സിദ്ധിഖും.

അമലയും നയനും പാര്‍വ്വതിയും പെട്ടു

ധനുഷുമായുള്ള ബന്ധം ആരോപിച്ച് അമല പോളിന്റേത് എന്ന പേരില്‍ ചില അശ്ലീല വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിയ്ക്കുന്നുണ്ട്. നയന്‍താരയ്ക്ക് ഒരു സംവിധായകനും നടനുമായ ആളോടുള്ള ബന്ധമുണ്ടത്രെ. പാര്‍വ്വതി നായരുടെ ഫോട്ടോയും പുറത്തുവിടുമെന്ന് തുടക്കത്തില്‍ സുചിത്ര ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണിയാകുന്ന സുചിത്ര

തമിഴ് സിനിമയില്‍ ഇപ്പോള്‍ ഭീഷണിയായി മാറിയിരിയ്ക്കുകയാണ് സുചിത്രയും സുചിത്രയുടെ പേരിലുള്ള ട്വറ്റര്‍ അക്കൗണ്ടുകളും. ഇനിയും എത്ര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഈ അക്കൗണ്ടുകള്‍ വഴി പുറത്തുവരും എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. അതേ സമയം പ്രശ്‌നം വിവാദമായതോടെ സുചിത്ര ട്വിറ്റര്‍ വിട്ടു പോയി. മാനസിക സമ്മര്‍ദ്ദത്താലാണ് സുചിത്ര ഇതൊക്കെ ചെയ്യുന്നത് എന്നാണ് ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞിരിയ്ക്കുന്നത്.

തമിഴ് താരങ്ങളുടെ പ്രതികരണം

സമുന്ദ്രക്കനി, സെല്‍വരാഘവന്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ഇതുവരെ വിഷയത്തോട് പ്രതികരിച്ചു കഴിഞ്ഞു. ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ നല്ല രീതിയില്‍ ഉപകാരപ്പെടുത്തൂ എന്നാണ് സമുദ്രക്കനി പറഞ്ഞത്. ക്രിമിനല്‍ കേസ് കൊടുക്കാവുന്ന സംഭവമാണ് ഇതെന്ന് സെല്‍വരാഘവന്‍ പ്രതികരിച്ചു. 'സുചിലീക്‌സി'ന് ഇരയായ പാര്‍വ്വതി, തൃഷ തുടങ്ങിയവരും വിഷയത്തോട് പ്രതികരിച്ചിട്ടുണ്ട്.

English summary
#SuchiLeaks is trending on twitter at a time singer Suchitra is leaking controversial pictures and videos of celebrities

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam