»   » നയന്‍താരയ്ക്ക് സുചിത്രയുടെ ഭീഷണി; 'സുചിലീക്ക്‌സില്‍' അടുത്തത് നയന്‍താരയുടെ ലീലകള്‍

നയന്‍താരയ്ക്ക് സുചിത്രയുടെ ഭീഷണി; 'സുചിലീക്ക്‌സില്‍' അടുത്തത് നയന്‍താരയുടെ ലീലകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് താരങ്ങള്‍ക്ക് ഭീഷണിയായ ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നുകൊണ്ടേയിരിയ്ക്കുന്നു. ഇപ്പോള്‍ സുചിത്രയുടെ ശക്തമായ ഭീഷണി നയന്‍താരയ്ക്ക് നേരെയാണ്. നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്ന് സുചിത്രയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നിട്ടില്ല.

അമല പോളിന്റെ ലീലകള്‍ സുചിത്ര പുറത്തുവിട്ടു, കണ്ടാല്‍ ഞെട്ടുന്ന ചിത്രങ്ങള്‍ കാണൂ

ഏഴ് മണിക്കൂര്‍ മുന്‍പ് വരെ സുചിത്ര ട്വിറ്ററില്‍ സജീവമായിരുന്നു. രാത്രി ഏറെ വൈകിയും നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും ലീക്കാക്കുമെന്ന് സുചിത്ര ഭീഷണിപ്പെടുത്തുകയുണ്ടായി. തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനിടയില്‍ സര്‍വെ നടത്തിയാണ് ഇപ്പോള്‍ സുചിത്ര കാര്‍ത്തിയ്ക്ക് ഓരോ ഫോട്ടോയും വീഡിയോയും ലീക്കാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിക്കാന്‍ 'ആസ്‌കിസുചി' എന്നൊരു ഹാഷ് ടാഗും താരം ട്വിറ്ററില്‍ ഉണ്ടാക്കി. സുചിയുടെ ട്വിറ്റര്‍ അപ്‌ഡേറ്റ്‌സ് നോക്കാം

ഞാന്‍ വീഡിയോ അപ്‌ലോഡ് ചെയ്യണോ?

ചിലര്‍ പറയുന്ന മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത് എന്ന്. എന്നാല്‍ അവര്‍ എന്റെ ജീവിതം നശിപ്പിച്ചു. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞാന്‍ ചോദിയ്ക്കുന്നു, വീഡിയോ അപ്‌ലോഡ് ചെയ്യണമോ വേണ്ടയോ- എന്ന സുചിത്രയുടെ പോളിന് 90 ശതമാനം പേരും വേണം എന്ന് പറഞ്ഞപ്പോള്‍ 10 ശതമാനം ആളുകളാണ് വേണ്ട എന്ന് ആവശ്യപ്പെട്ടത്.

12 മണിക്ക് മുന്‍പ്

12 മണിക്ക് മുന്‍പ് രണ്ട് നായികമാരുടെ വീഡിയോ അപ് ലോഡ് ചെയ്യും എന്ന് സുചിത്ര പറഞ്ഞിരുന്നു. എന്നാല്‍ നേരം ഏറെ വൈകിയും കാത്തിരുന്ന ആരാധകര്‍ക്ക് അത് കിട്ടിയില്ല. ചിലര്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ന് തന്നെ താന്‍ ആ നായികമാരുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യും എന്ന് സുചിത്ര ഉറപ്പു നല്‍കി.

ആര്‍ക്കും മാപ്പ് നല്‍കില്ല

ആര്‍ക്കും ഞാന്‍ മാപ്പ് നല്‍കില്ല. എല്ലാ 20 മിനിട്ട് കഴിയുമ്പോഴും തമിഴ് നായികമാരുടെ ലീലകള്‍ ഞാന്‍ അപ് ലോഡ് ചെയ്യുന്നതായിരിക്കും. അതിന് വേണ്ടി കാത്തിരുന്നോളൂ എന്നാണ് സുചിത്ര പറഞ്ഞിരിയ്ക്കുന്നത്.

12 മണിക്ക് പറയാം

ആസ്‌ക് സുചി എന്നൊരു ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്ത് ആരാധകര്‍ക്ക് എന്തും തന്നോട് ചോദിക്കാനുള്ള സൗകര്യം സുചിത്ര ട്വിറ്ററില്‍ ഒരുക്കിയിരുന്നു. അതില്‍ നയന്‍താരയെ കുറിച്ച് എന്തെങ്കിലും പറയുമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ 12 മണിവരെ കാത്തിരിയ്ക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി.

ചെല്ലക്കുട്ടീസ്..

തൃഷ, നയന്‍താര, അമല പോള്‍, ഹന്‍സിക എന്നീ നായികമാരുടെ വീഡിയോകള്‍ 12 മണിക്ക് മുന്‍പ് റിലീസ് ചെയ്യുമെന്നും, അതിന് മുന്‍പ് പത്ത് മണിക്ക് ഒരാളുടെ വീഡിയോ റിലീസ് ചെയ്യും എന്നുമായിരുന്നു സുചിത്ര പറഞ്ഞത്.

വ്യാജ എക്കൗണ്ടുകള്‍

തന്റെ പേരില്‍ ഇപ്പോള്‍ ഒരുപാട് വ്യജ എക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അതൊക്കെ ഡിആക്ടിവേറ്റ് ചെയ്യണമെന്നും സുചിത്ര ആരാധകരോട് ആവശ്യപ്പെട്ടു.

അനിരുദ്ധിന്റെ ബന്ധങ്ങള്‍

6.30 ന് അനിരുദ്ധിന്റെ അവിഹിത ബന്ധങ്ങള്‍ ട്വീറ്റ് ചെയ്യും എന്ന് പറഞ്ഞ സുചിത്ര അത് പോലെ ചെയ്തു. അനിരുദ്ധിന്റെ അവിഹിത ബന്ധങ്ങള്‍ക്ക് ഒരുപാട് തെളിവുകള്‍ ഇതിനോടകം സുചിത്രയുടെ എക്കൗണ്ടില്‍ നിന്നും പുറത്ത് വന്നു കഴിഞ്ഞു.

സമര്‍ താരങ്ങള്‍

സമര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. നടന്‍ വിശാലിനൊപ്പം തൃഷയും സുനൈനയും. സാധാരണ ഒരു ചിത്രമായി ഇതിനെ തോന്നുന്നുണ്ടോ എന്നാണ് സുചിയുടെ ചോദ്യം

ഫോളോവേഴ്‌സ് കൂടി

24 മണിക്കൂറിനുള്ളില്‍ ട്വിറ്ററില്‍ സുചിത്രയുടെ ഫോളോവേഴ്‌സ് 15 ആയിരമായി കൂടി. അതില്‍ താന്‍ അനുഗ്രഹീതയാണെന്നാണ് ഗായിക പറയുന്നത്. ഇതൊക്കെ സുചിത്രയുടെ പബ്ലിസിറ്റിസ്റ്റണ്ടാണെന്ന് വിമര്‍ശകരും പറയുന്നു.

നയന്‍താരയുടെ ബന്ധം

സുരഭി, ഹന്‍സിക, നയന്‍താര ഇവരില്‍ ആരുടെ കാര്യമാണ് അടുത്തതായി പറയേണ്ടത് എന്ന് സുചി സര്‍വെ നടത്തിയിരുന്നു. നയന്‍താരയാണ് അതില്‍ ജയിച്ചത്. നയന്‍താര പ്രമുഖ സംവിധായകനും നടനുമൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യം സുചിത്ര വെളിപ്പെടുത്തി.

തൃഷയും രമ്യയും

തൃഷ കൃഷ്ണയുടെയും രമ്യ കൃഷ്ണന്റെയും പാര്‍ട്ടി ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ സുചിത്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

English summary
Suchitra Karthik's twitter updates

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X