നയൻതാരയുമായി മുൻ ഭർത്താവ് സെറ്റിൽ എപ്പോഴും സംസാരം, ധനുഷിനെ ദേഷ്യം പിടിക്കാൻ നടിയും; സുചിത്ര

തമിഴകത്ത് തുടരെ വിവാദ പ്രസ്താവനകളുമായി രം​ഗത്ത് വരികയാണ് ​ഗായിക സുചിത്ര. നിരവധി തമിഴ് മീഡിയകൾത്ത് സുചിത്ര അഭിമുഖം നൽകുന്നുണ്ട്. വിജയ്, ധനുഷ്, തൃഷ തുടങ്ങിയ താരങ്ങൾക്കെതിരെ സുചിത്ര രം​ഗത്ത് വന്നു. വിവാദ പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് വരുന്നുണ്ട്. സുചിത്രയുടെ വാദങ്ങൾ വിശ്വാസ യോ​ഗ്യമല്ലെന്ന് ഒരു വിഭാ​ഗം പറയുന്നു. അതേസമയം സുചിത്ര പറയുന്നതിൽ കാര്യമുണ്ടെന്നാണ് മറ്റ് ചിലരുടെ വാദം.

2017 ൽ സുചി ലീക്ക്സ് വിവാദത്തിൽ അകപ്പെട്ടതോടെയാണ് സുചിത്രയുടെ കരിയർ തകർന്നത്. സെൻസേഷണൽ ​ഗായികയായിരുന്ന സുചിത്രയ്ക്ക് അവസരങ്ങൾ ഇല്ലാതായി. സുചിത്രയ്ക്ക് മാനസികമായ ചില പ്രശ്നങ്ങളുണ്ടെന്ന് ഭർത്താവ് നടൻ കാർത്തിക് കുമാർ പറഞ്ഞു. ഇതിനിടെ ഇവർ വേർപിരിയുകയും ചെയ്തു. പിന്നീട് അടുത്തിടെയാണ് കാർത്തിക് കുമാർ, ധനുഷ് എന്നിവർക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളുമായി സുചിത്ര രം​ഗത്ത് വന്നത്.

Suchitra

സുചി ലീക്ക്സ് ധനുഷും കാർത്തിക് കുമാറും ചേർന്ന് നടത്തിയ പദ്ധതിയാണെന്ന് സുചിത്ര പറയുന്നു. ഇപ്പോഴിതാ കാർത്തിക് കുമാറിനെതിരെ വീണ്ടും രം​ഗത്ത് വന്നിരിക്കുകയാണ് സുചിത്ര. തന്റെ കരിയർ ഇല്ലാതാക്കിയത് കാർത്തിക് കുമാറാണെന്ന് സുചിത്ര ആരോപിക്കുന്നു. ധനുഷ് കാർത്തിക് കുമാറുമായി സൗഹൃ​ദത്തിലായതോടെ താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചെന്നും സുചിത്ര പറയുന്നു.

കാർത്തിക് കുമാറിന് തുടക്ക കാലം മുതൽ എന്റെ കരിയറിൽ അസൂയയായിരുന്നു. പക്ഷെ എന്നെ തടുക്കില്ല. കാരണം എന്റെ വരുമാനത്തിലാണ് വീട് മുന്നോട്ട് പോയത്. യാരടീ നീ മോഹിനി എന്ന സിനിമയ്ക്കിടെയാണ് കാർത്ത് കുമാർ ധനുഷിനെ പരിചയപ്പെടുന്നത്. കാർത്തിക് കുമാർ നിന്റെ സെറ്റിലേക്ക് വരുന്നുണ്ട്, സൂക്ഷിക്കണം എന്ന് ഞാൻ ധനുഷിന് മെസേജ് ചെയ്തു. വിവാഹം ചെയ്യുന്നതിന് മുമ്പേ ധനുഷ് എന്റെ സുഹൃത്താണ്. ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.

Suchitra

നയൻതാരയുമായി കണക്ഷനുണ്ടാക്കാൻ കാർത്തിക് കുമാർ ശ്രമിച്ചു. എന്റെ വീട്ടിൽ നിന്നും പുസ്തകങ്ങൾ എടുത്ത് കൊടുക്കും. ലൊക്കേഷനിൽ എപ്പോഴും നയൻതാരയ്ക്കൊപ്പം ഇം​ഗ്ലീഷിൽ സംസാരിച്ച് കൊണ്ടിരിക്കും. ധനുഷിനെ ദേഷ്യം പിടിപ്പിക്കാൻ നയൻതാരയും കാർത്തിക്ക്, വരൂ എന്ന് പറഞ്ഞ് സംസാരിക്കും. ലൊക്കേഷനിൽ നിന്നുള്ള ഒരാളിൽ നിന്നം ഈ വിവരം ഞാനറിഞ്ഞു.

ധനുഷിനെ നേരിട്ട് കണ്ട് ഞാൻ സംസാരിച്ചു. അന്ന് ഞാൻ കണ്ട ധനുഷ് ആകെ മാറിയിരുന്നു. നിനക്കും കാർത്തിക് കുമാറിനും ഇടയിൽ എന്താണ് പ്രശ്നമെന്ന് ധനുഷ് ചോദിച്ചു. കാർത്തിക് കുമാർ ധനുഷിനെ തന്റെ വരുതിയിലാക്കിയിരുന്നെന്നും സുചിത്ര പറയുന്നു.

കാർത്തിക് കുമാറുമായി വേർപിരിഞ്ഞ ശേഷം സുചിത്ര രണ്ടാമതൊരു വിവാഹം ചെയ്തിരുന്നു. എന്നാൽ ഈ ബന്ധവും പിരിഞ്ഞെന്ന് അടുത്തിടെ ​ഗായിക തന്റെ യൂട്യൂബ് ചാനലിലൂടെ പറയുകയുണ്ടായി. റോഡിയോ ജോക്കിയായിരുന്ന സുചിത്ര വളരെ പെട്ടെന്നാണ് സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. എന്നാൽ സുചി ലീക്ക്സോടെ ​ഗായികയുടെ കരിയർ തകർന്നു.

More from Filmibeat

Read more about: suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X