»   » ഗ്ലാമറില്‍ പരിധി വിടുന്ന അമല പോള്‍, പുതിയ ചിത്രത്തില്‍ സണ്ണി ലിയോണും.. ഇത് പൊളിക്കും !!

ഗ്ലാമറില്‍ പരിധി വിടുന്ന അമല പോള്‍, പുതിയ ചിത്രത്തില്‍ സണ്ണി ലിയോണും.. ഇത് പൊളിക്കും !!

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോള്‍ ഇപ്പോള്‍ സ്വതന്ത്രയായി സിനിമകള്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. മലയാളത്തിലൂടെയാണ് സിനിമയിലെത്തിയത് എങ്കിലും തമിഴകത്താണ് ഒരു നടി എന്ന നിലയിലുള്ള ശ്രദ്ധ അമലയ്ക്ക് കിട്ടിയത്.

സിനിമയ്ക്ക് പുറമെ അമല പോളിന്റെ പുതിയ ബിസിനസ്, ചെന്നൈ വേണ്ട, ഇനി കൊച്ചി മതി !

ഇപ്പോള്‍ തമിഴും കടന്ന് കന്നടയിലും തെലുങ്കിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് അമല പോള്‍. ഗ്ലാമര്‍ വേഷങ്ങളോടൊന്നും ഒരു വിരോധവുമില്ലാത്ത അമല പുതിയ തെലുങ്ക് ചിത്രം ഏറ്റെടുത്തു. ഈ സിനിമയില്‍ സണ്ണി ലിയോണയും എത്തുന്നതായി വാര്‍ത്തകള്‍.

അമല തെലുങ്കില്‍

ബേജ്വാഡ എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ തെലുങ്ക് സിനിമാ ലോകത്ത് സാന്നിധ്യം അറിയിച്ചത്. തുടര്‍ന്ന് അഭിനയിച്ച ലവ് ഫെയിലിയര്‍ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. തുടര്‍ന്ന് നായക്, ഇദ്ദരമയിലതോ, ജണ്ട പയ് കപിരജു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

വീണ്ടും തെലുങ്കിലേക്ക്

ഇപ്പോള്‍ ചരണ്‍ തേസ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് വീണ്ടും അമല തെലുങ്കിലേക്ക് പോകുന്നത്. ഒരു ശരാശരി ഇടത്തരം കുടുംബത്തില്‍ നടക്കുന്ന വൈകാരിക സംഭവങ്ങളാണ് ചിത്രത്തില്‍ പ്രധാനം. മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമലയും ഒരു ഹിന്ദുനായകയും തമ്മിലുള്ള പ്രേമമാണ് കഥ. ചരണ്‍ തന്നെയാണ് നായകന്‍.

സണ്ണി ലിയോണ്‍

ഈ ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണ്‍ എത്തുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല, സണ്ണിയുമായി ബന്ധപ്പെടാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമം നടത്തിക്കൊണ്ടിരിയ്ക്കുകയാണത്രെ.

അമല കന്നടയില്‍

തെലുങ്കിന് പുറമെ കന്നട സിനിമയിലും ശക്തമാകാന്‍ തന്നെയാണ് അമല പോളിന്റെ പുറപ്പാട്. ഹെബ്ബുളി എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാണ് അമല കന്നട സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കിച്ച സുദീപാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

തമിഴിലെ തിരക്ക്

അതേ സമയം തമിഴ് സിനിമാ ലോകത്തും അമലയ്ക്ക് തിരക്കേറുകയാണ്. വിഐപി ടുവില്‍ ധനുഷിന്റെ നായികയായിട്ടാണ് നിലവില്‍ അമല അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സിന്‍ട്രല, വട ചെന്നൈ, തിരുട്ടു പയല്‍ 2, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ (റീമേക്ക്) എന്നിവിയാണ് തമിഴിലെ മറ്റ് പ്രൊജക്ടുകള്‍.

മലയാളത്തില്‍

മലയാളത്തിലും അമല കുറയ്‌ക്കൊന്നുമില്ല. അച്ചായന്‍സ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന് പുറമെ ബോളിവുഡില്‍ ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കില്‍ അമല അഭിനയിക്കുന്നതായും വാര്‍ത്തകളുണ്ട്.

English summary
Sunny Leone in Amala Paul film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam