Just In
- 1 hr ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 2 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 2 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Sports
IPL 2021: അടുത്ത ഐപിഎല്ലും വിമാനം കയറുമോ? യുഎഇയ്ക്കു വീണ്ടും സാധ്യത, പ്രഖ്യാപനം 18ന് ശേഷം
- News
വിജയരാഘവന് വായ തുറക്കുന്നത് വര്‍ഗീയത പറയാന്‍; തമിഴ്നാട്ടില്‍ ലീഗിനൊപ്പമാണ് അവര്‍- ചെന്നിത്തല
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാത്തിരിപ്പിനൊടുവില്‍ അത് സംഭവിക്കുന്നു! മലയാളത്തിലേക്കുള്ള വരവറിയിച്ച് സണ്ണി ലിയോണ്‍? കാണൂ!
കേരളപ്പിറവി ദിനത്തിലാണ് സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വന്തം ഐറ്റം ഗേളായ സണ്ണി ലിയോണ്‍ തന്റെ മലയാള വരവ് സ്ഥിരീകരിച്ചതും കഴിഞ്ഞ ദിവസമാണ്. കാലങ്ങളായി താരത്തിന്റെ മലയാള അരങ്ങേറ്റത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ താരം മലയാളത്തില്‍ തുടക്കം കുറിച്ചേക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ചത്. വിശദീകരണവുമായി സംവിധായകനെത്തിയതോടെയാണ് ആ പ്രചാരണം അവസാനിച്ചത്. അതിന് പിന്നാലെയായാണ് സ്ഫടികം 2 ലൂടെ താരമെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇത്തവണ സണ്ണി തന്നെയാണ് ആരാധകരോട് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്.
ആരും സഹായിച്ചില്ല! അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് പറഞ്ഞു! വെളിപ്പെടുത്തലുമായി ബാബു ആന്റണി!
അണിയറപ്രവര്‍ത്തകരോടൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് താരം തന്റെ മലയാള അരങ്ങേറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സന്തോഷ് ജയലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കുന്നതെന്നും അടുത്ത് തന്നെ തന്റെ മലയാള ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നുമാണ് താരം കുറിച്ചത്.
10 കോചി ചെലവില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. തെലുങ്ക്, തമിഴ് മേഖലയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. മലയാളത്തിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി താരം കുതിര സവാരിയും കളരിപ്പയറ്റും അഭ്യസിച്ചിരുന്നു. മലയാളത്തില്‍ തുടക്കം കുറിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.