ക്രിക്കറ്റ് മാച്ച് വിട്ട് വീരാട് കോലി സണ്ണി ലിയോണിനൊപ്പം! ഭാര്യയെ പോലെ ഭര്‍ത്താവിനും അപരൻ! കാണൂ
താരങ്ങളെ കുറിച്ച് ഗോസിപ്പ് പ്രചരിപ്പിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇപ്പോഴിതാ നടി സണ്ണി ലിയോണിന്റെ ഒരു വീഡിയോ ആണിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന സണ്ണിയ്‌ക്കൊപ്പം പരിചയമുള്ള ഒരാള്‍ കൂടിയുണ്ടായിരുന്നു. ക്രിക്കറ്റ് താരം സാക്ഷാല്‍ വീരാട് കോലിയായിരുന്നു അതെന്ന് ഒറ്റനോട്ടത്തില്‍ എല്ലാവര്‍ക്കും മനസിലാവും.
ഐപിഎല്‍ ക്രിക്കറ്റ് മാച്ച് തകൃതിയായി നടക്കുമ്പോള്‍ വീരാട് കോലി എന്തിനാണ് സണ്ണി ലിയോണിനൊപ്പം പോവുന്നതെന്നായിരുന്നു ചിലര്‍ക്ക് അറിയാനുള്ളത്. ബോളിവുഡ് താരങ്ങളുടെ വീഡിയോ പുറത്ത് വിടാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലായിരുന്നു ഇതേ സംശയം ഉന്നയിച്ച് കൊണ്ട് വീഡിയോ വന്നത്. ഒറ്റ നോട്ടത്തില്‍ കോലിയോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു വ്യക്തിയായിരുന്നു സണ്ണിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എയര്‍പോര്‍ട്ടില്‍ സണ്ണിയ്‌ക്കൊപ്പം ലഗ്ഗേജുമായി നടക്കുന്നതാണ് വീഡിയോയിലുള്ളത്.

ക്രിക്കറ്റ് മാച്ച് വിട്ട് ഇദ്ദേഹം എന്തിനാണ് സണ്ണിയ്‌ക്കൊപ്പം കറങ്ങുന്നതെന്ന് പറഞ്ഞ് വീഡിയോ വന്നതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. സണ്ണിയുടെ മാനേജരാണ് കൂടെയുണ്ടായിരുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും വീരാട് കോലിയുമായി അത്രയധികം സാമ്യമുള്ള വ്യക്തി തന്നെയാണ് വീഡിയോയിലുള്ളത്.
നേരത്തെ വീരാടിന്റെയും ഭാര്യയും ബോളിവുഡ് സൂപ്പര്‍ നായികയുമായ അനുഷ്‌ക ശര്‍മയ്ക്കും ഒരു അപര ഉണ്ടായിരുന്നു.


Click it and Unblock the Notifications