മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ വരുന്നു! ഇത്തവണ മമ്മൂക്ക മിന്നിക്കും, രാജയുടെ മാസ്!

ഇന്ത്യന്‍ സിനിമയിലെ ഹോട്ട് സുന്ദരി ആരാണെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സണ്ണി ലിയോണ്‍ ആണ് ഇന്നും ആ പേരിന് അര്‍ഹയായി ഇരിക്കുന്നത്. അശ്ലീല സിനിമകളിലെ നായികയായിരുന്ന സണ്ണി ഇന്ന് ബോളിവുഡിന്റെ പ്രിയങ്കരിയാണ്. ജിസം 2 വിലൂടെ മുഖ്യധാര സിനിമയിലേക്ക് എത്തിയ സണ്ണിയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. കേരളത്തിലും വലിയൊരു വിഭാഗം ആളുകളും സണ്ണി ലിയോണിനെ ആരാധിക്കുന്നവരാണ്.

അടുത്തിടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. രംഗീല എന്ന സിനിമയിലൂടെ താന്‍ മലയാളത്തിലേക്ക് വരികയാണെന്ന് ഔദ്യോഗികമായി സണ്ണിയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണിയുടെ സാന്നിധ്യമുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഔദ്യോഗികമായ തെളിവുകള്‍ വന്നിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് സൂചന.

 സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് വരുന്നതായി പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സിനിമകളെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇല്ലാത്തതിനാല്‍ ആരാധകരും നിരാശയിലായിരുന്നു. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത സണ്ണി ലിയോണ്‍ പ്രഖ്യാപിച്ചത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്.

 മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു

മലയാളത്തിലേക്ക് എത്തുന്ന സണ്ണിയുടെ പേരില്‍ പല സിനിമകളും പറഞ്ഞിരുന്നെങ്കിലും അതൊന്നും സത്യമായിരുന്നില്ല. സണ്ണിയെ വിടാത്ത തരത്തില്‍ വീണ്ടും വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല.

 ഐറ്റം ഡാന്‍സ് വേറെയും

ഐറ്റം ഡാന്‍സ് വേറെയും

മധുരരാജയിലെ ഐറ്റം ഡാന്‍സ് മാത്രമല്ല തമിഴ് സിനിമയിലും ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സണ്ടക്കോഴി 2 വിന് ശേഷം വിശാല്‍ നായകനായി അഭിനയിക്കുന്ന അയോഗ്യ എന്ന ചിത്രത്തിലൂടെ സണ്ണി തമിഴിലേക്ക് എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. സിനിമയിലെ പ്രധാനഘടകങ്ങളില്‍ ഒന്നായിരിക്കും ഈ ഡാന്‍സ് പെര്‍ഫോമന്‍സ് എന്നാണ് റിപ്പോര്‍ട്ട്.

 മധുരരാജ

മധുരരാജ

മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച് 2010 ലെ ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. സിനിമയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പോക്കിരിരാജയില്‍ പൃഥ്വിരാജ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ മധുരരാജയില്‍ അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X