സണ്ണി ലിയോണിന് ലാലേട്ടനൊപ്പം അഭിനയിക്കണം! ഏട്ടനൊടുള്ള ആരാധന പ്രകടിപ്പിച്ച് നടി! സത്യമെന്ത്?

കേരളത്തില്‍ വലിയൊരു വിഭാഗം ആളുകളും സണ്ണി ലിയോണിനെ ആരാധിക്കുന്നവരാണ്. കൊച്ചിയില്‍ ഒരു ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണിയെ അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു ആരാധകരുടെ വരവ്. ഇതിനെ കുറിച്ച് നടിയും പറഞ്ഞിരുന്നു. തനിക്ക് ഇത്രയും ആരാധകരുള്ളതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ സണ്ണിയ്ക്കും താല്‍പര്യമായിരുന്നു.

രംഗീല എന്ന സിനിമയിലൂടെ സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തനിക്ക് ലാലേട്ടനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സണ്ണി വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

 ലാലേട്ടനൊപ്പം അഭിനയിക്കണം..

ലാലേട്ടനൊപ്പം അഭിനയിക്കണം..

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്‍മാതാവും തങ്ങളുടെ സിനിമയുടെ ചര്‍ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ എന്ന്് സണ്ണി ലിയോണ്‍ തിരിച്ച് ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നതിനാല്‍ അത് വെച്ചാണ് സണ്ണി ഇത്തരത്തില്‍ ചോദിച്ചതെന്നുമായിരുന്നു പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. മനോരമയടക്കം മലയാളത്തിലുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

 ആരാധകരെ ആവേശത്തിലാക്കി

ആരാധകരെ ആവേശത്തിലാക്കി

മോഹന്‍ലാലിന്റെ പേരിനൊപ്പം സണ്ണിയെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ല. ഔദ്യോഗികമായ ഒരു റിപ്പോര്‍ട്ടും ഇല്ലെങ്കിലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇങ്ങനെ ഒരു വാര്‍ത്ത സത്യമാണെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരാനാണ് സാധ്യത. എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ സണ്ണി അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിലും ഉണ്ടെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതാണോ എന്നതിലും സംശയമുണ്ട്.

  മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം

മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം

ഗോസിപ്പു കോളങ്ങളില്‍ പലപ്പോഴും സണ്ണി കുടുങ്ങാറുണ്ടെങ്കിലും സിനിമയുടെ പേരിലും സജീവമാണ്. മലയാളത്തിലേക്ക് എത്തുന്ന സണ്ണിയുടെ പേരില്‍ പല സിനിമകളും വാര്‍ത്തകളില്‍ പറയാറുണ്ട്. ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് 2 വില്‍ സണ്ണി ഉണ്ടെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതൊന്നും സത്യമായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയിലും സണ്ണി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന. എന്നാല്‍ മധുരരാജയുടെ അണിയറ പ്രവര്‍ത്തകരോ സണ്ണിയുടെ അടുത്ത വൃത്തങ്ങളോ വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല.

  സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു

സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു

പലപ്പോഴായി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ സണ്ണി ലിയോണ്‍ തന്നെയായിരുന്നു മലയാളികള്‍ കാത്തിരുന്ന ആ വാര്‍ത്ത പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X