സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു? എത്തുന്നത് ഈ സംവിധായകന്റെ ചിത്രത്തില്‍

By Prashant V R

Recommended Video

ഇവർ മൂവരും ഒന്നിക്കുന്ന ചിത്രമോ? | filmibeat Malayalam

നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. തുടര്‍ന്ന് സപ്തമശ്രീ തസ്‌കരഹ,ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി,ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്‌സ് തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങി.

ഇപ്പോഴിതാ അനില്‍ രാധകൃഷ്ണ മേനോന്റെ പുതിയ സിനിമയില്‍ സണ്ണി വെയ്‌നും ആന്റണി വര്ഗീസും നായകന്‍മാരാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ കമറൂന്നീസ 14/24/130 എന്നൊരു ചിത്രം അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.

sunny wayne-antony varghese

ഇതില്‍ സണ്ണിയും ആന്റണിയും നായകന്‍മാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അനില്‍ രാധാകൃഷ്ണന്റെ മുന്‍ചിത്രമായ ലോര്‍ഡ് ലിവിംഗ്‌സ്റ്റണില്‍ സണ്ണി വെയ്ന്‍ അഭിനയിച്ചിരുന്നു. അതേസമയം ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന വൃത്തം, പ്രിന്‍സ് ജോയിയുടെ അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളാണ് സണ്ണി വെയ്‌നിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ജെല്ലിക്കെട്ടിനു പുറമെ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ആന്റണി തന്നെയാണ് നായകവേഷത്തിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X