മമ്മൂക്കയ്ക്ക് ഒരു അടിപൊളി തക്കാളി പിറന്നാള്‍ ആശംസകള്‍; വീഡിയോ കാണൂ
മെഗാസ്റ്റാറിന്റെ പിറന്നാളാണ് ഇന്ന് മലയാളികളുടെ ആഘോഷം. 65 ആം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നു.
അതില്‍ വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസ കണ്ടു. ഒരു തക്കാളി പിറന്നാള്‍ ആശംസ. സജ്‌ന നജം എന്ന ആരാധികയുടെ ഫേസ്ബുക്ക് പേജിലാണ് വ്യത്യസ്തമായ ഈ പിറന്നാള്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പോക്കിരി രാജ എന്ന ചിത്രത്തിലെ ചെന്തെങ്ങിന്‍ പൊന്നിളനീര്‍ ഉണ്ടേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിയ്ക്കുന്നത്.
തക്കളിക്കവിളുള്ള, ചുന്ദരന്‍ മമ്മൂട്ടിയ്ക്ക് , കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സോടു കൂടിയ ഒരു പിറന്നാള്‍ ആശംസ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാണൂ..
mammootty photo feature birthday malayalam film malayalam movie malayalam cinema ഫോട്ടോ ഫീച്ചര്‍ മമ്മൂട്ടി സിനിമ പിറന്നാള്‍


Click it and Unblock the Notifications