»   » ലാലും മമ്മൂട്ടിയും ദിലീപും അടുത്തുണ്ടായിരുന്നിട്ടും ലോഹിതദാസിന്‍റെ മകന്‍റെ വിവാഹത്തിനെത്തിയില്ല

ലാലും മമ്മൂട്ടിയും ദിലീപും അടുത്തുണ്ടായിരുന്നിട്ടും ലോഹിതദാസിന്‍റെ മകന്‍റെ വിവാഹത്തിനെത്തിയില്ല

Posted By: Nithara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ അതുല്യ പ്രതിഭ. തിരശീലയ്ക്കു പിന്നിലും മുന്നിലുമായി ഒട്ടേറെ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ ഇതിനേക്കാളുപരി നല്ലൊരു മനുഷ്യ സ്‌നേഹി. സൂപ്പര്‍ താരങ്ങളുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ക്കു വേണ്ടി തൂലിക ചലിപ്പിച്ച സംവിധായകന്‍. മലയാളികള്‍ക്ക് ഏരെ പ്രിയപ്പെട്ട ലോഹിതദാസ്. ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അതുല്യപ്രതിഭ. 2009 ലാണ് ലോഹിതദാസ് ഇഹലോകവാസം വെടിഞ്ഞത്.വര്‍ഷം കുറച്ചായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒരൊറ്റ താരങ്ങളും മെനക്കെട്ടില്ലെന്നു മാത്രമല്ല. മൂത്ത പുത്രന്റെ കല്യാണ ചടങ്ങില്‍ നിന്നും പ്രമുഖരെല്ലാം മാറി നില്‍ക്കുകയും ചെയ്തു.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം ഇവരുടെയെല്ലാം കരിയര്‍ ബ്രേക്ക് ചിത്രത്തിന് തൂലിക ചലിപ്പിച്ച എഴുത്തുകാരനെ , സംവിധായകനെ താരങ്ങളെല്ലാം സൗകര്യപൂര്‍വ്വം മറന്നു. കൊച്ചിയിലുണ്ടായിട്ടും ഇവരാരും ചടങ്ങില്‍ പങ്കെടുത്തില്ല. ലോഹിതദാസ് കണ്ടെത്തിയെന്നു വിശേഷിക്കപ്പെടുന്ന നായികമാരായ മീരാ ജാസ്മിനും ഭാമയും മഞ്ജു വാര്യരുമൊന്നും ചടങ്ങിന് എത്തിയിരുന്നില്ല.

ക്ഷണിച്ചിട്ടും പങ്കെടുക്കാതെ താരങ്ങള്‍

ചാലക്കുടിയില്‍ വെച്ചായിരുന്നു ചടങ്ങ് നടത്തിയത്. പ്രമുഖ താരങ്ങളുള്‍പ്പടെ സിനിമാലോകത്ത് ഉള്ളവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു എന്നാല്‍ സ്ഥലത്തുണ്ടയാിട്ടും ആരും ചടങ്ങില്‍ സംബന്ധിക്കാത്തതിനെക്കുറിച്ചാണ് പാപ്പരാസികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

പങ്കെടുക്കുമായിരുന്നു

തിരക്കഥാകൃത്തും സംവിധായകനും നടനുമായ ലോഹിതദാസ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇവരെല്ലാം ആ ചടങ്ങില്‍ പങ്കെടുത്തേനെയെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമൊക്കെ താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മകന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങിനെക്കുറിച്ച് അറിയിച്ചിട്ടും ആരും എത്താതിരുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്.

മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം

സജീവമായി സിനിമയില്‍ നില നിന്നിരുന്ന സമയത്ത് തുടരേ തുടരേ പരാജയങ്ങള്‍ ഏറ്റു വാങ്ങിയ മോഹന്‍ലാലിന് കരിയറില്‍ ഒരു സൂപ്പര്‍ഹിറ്റ് അനിവാര്യമായിരുന്ന സമയത്ത് അദ്ദേഹത്തിന് തുണയായെത്തിയത് ലോഹിതദാസാണ്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദഹേം സമ്മാനിച്ചത്. ഭരതത്തിലൂടെ ദേശീയ അവാര്‍ഡ് മോഹന്‍ലാലിനെ തേടിയെത്തുകയും ചെയ്തു.

എന്നും ഓര്‍ത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

തനിയാവര്‍ത്തനം, വിചാരണ, മുക്തി, മുദ്ര, മൃഗയ, മഹായാനം, കുട്ടേട്ടന്‍,ഭൂതക്കണ്ണാടി, അമരം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ലോഹിതദാസിനെ മെഗാസ്റ്റാറും ബോധപൂര്‍വ്വം മറന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന, മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളുടെ പിന്നില്‍ അദ്ദേഹവും ഭാഗമായിരുന്നു.

സല്ലാപത്തിലൂടെ ദിലീപിനൊപ്പം

ദിലീപിന്റെ കരിയറിലും പ്രധാനപ്പെട്ട ചിത്രങ്ങളുടെ പുറകില്‍ ആ അതുല്യപ്രതിഭയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സല്ലാപം, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമായി എടുക്കാവുന്നതാണ്.

നായികമാരും എത്തിയില്ല

ലോഹിതദാസ് കണ്ടെത്തിയ രണ്ട് അഭിനേത്രികള്‍ മീരാ ജാസ്മിനും ഭാമയും പോലും അദ്ദേഹത്തിന്റെ മകന്റെ കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തില്ല.

സജീവമായി ഇവര്‍

സംവിധായകന്‍ സുന്ദര്‍ദാസ്, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ബ്ലസി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കെപിഎസി ലളിതയും ഹരികൃഷ്ണന്റെ വിവാഹത്തിന് എത്തിയിരുന്നു.

English summary
Superstars not attended the wedding of Lohithadas'son.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam