»   » കല്യാണം കഴിഞ്ഞകാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിന്; 'വേര്‍പിരിഞ്ഞതോ', ദേശീയ പുരസ്‌കാരത്തിന്റെ കനമോ?

കല്യാണം കഴിഞ്ഞകാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിന്; 'വേര്‍പിരിഞ്ഞതോ', ദേശീയ പുരസ്‌കാരത്തിന്റെ കനമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ദേശീയ പുരസ്‌കാരം കിട്ടുമ്പോഴേക്കും അഹങ്കാരം കൂടിയെ പല നടന്മാരെ കുറിച്ചും ഇതിന് മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സലിം കുമാര്‍ എല്ലാ വിഷയത്തിലും പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ അഹങ്കാരമാണെന്നായിരുന്നു പറച്ചില്ല. എന്നാല്‍ അഹങ്കാരമല്ല, അതിനു മുന്‍പും ഞാന്‍ പ്രതികരിച്ചിട്ടുണ്ട് എന്നും അപ്പോള്‍ അത് ശ്രദ്ധിക്കാന്‍ ആരുമില്ലായിരുന്നു എന്നും സലിം കുമാര്‍ പറഞ്ഞു.

മൂസയുടെ ഭാര്യ പാത്തു വിവാഹിതയായി, ഗുരുവായൂരില്‍ വച്ചായിരുന്നു കെട്ട്

സലിം കുമാറിന് ചിലപ്പോള്‍ ഇല്ലാത്ത അഹങ്കാരം ഉണ്ടായതായിരിയ്ക്കാം. എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറയാത്ത ഒരു നടി ഇവിടെയുണ്ട്. മറ്റാരുമല്ല, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മി! വീട്ടില്‍ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് മുത്തശ്ശിയും അമ്മയും സഹോദരങ്ങളും മാത്രം എന്നായിരുന്നു നടിയുടെ മറുപടി.

സുരഭിയെ പരിചയം

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മി എന്ന മലയാളി നടിയ്ക്ക് എന്ന് പറഞ്ഞ് കേട്ടപ്പോള്‍ പലര്‍ക്കും അതാരാണെന്ന് മനസ്സിലായിരുന്നില്ല. പിന്നീടാണ് എം80 മൂസ എന്ന ചാനല്‍ പരിപാടിയിലെ പ്രധാന കഥാപാത്രമായ പാത്തു ആണ് ആ നടി എന്ന് മനസ്സിലാക്കിയത്. നാല്‍പതില്‍ പരം സിനിമകളില്‍ അഭിനയിച്ചുവെങ്കിലും സുരഭി പരിചിതയായിരുന്നില്ല പലര്‍ക്കും.

വിവാഹം നടന്നത്

അത് കൊണ്ട് തന്നെ സുരഭിയുടെ വിവാഹം കഴിഞ്ഞ കാര്യവും എം80 മൂസയുടെ തീവ്ര ആരാധകരല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. പ്രേക്ഷകര്‍ക്കെല്ലാം ഇപ്പോള്‍ ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി ലക്ഷ്മിയെ മാത്രമേ അറിയൂ. അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെയായി തിരക്കിലാണ് സുരഭി.

ചോദ്യത്തിന് മറുപടി

അഭിമുഖങ്ങളില്‍ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോള്‍ എന്തുകൊണ്ടോ സുരഭി അത് മറച്ചുവയ്ക്കുന്നു. അടുത്തിടെ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലും ഭര്‍ത്താവിനെ കുറിച്ച് പറയാന്‍ സുരഭി തയ്യാറായില്ല. വീട്ടില്‍ അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം.

വിവാഹം എപ്പോള്‍ നടന്നു?

2014 ഒക്ടോബര്‍ 10 ന് ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്ക് വേണ്ടി സത്കാരവും നടത്തിയിരുന്നു.

എന്തിന് മറച്ചുവയ്ക്കുന്നു

വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഒരു പക്ഷെ വേര്‍പിരിഞ്ഞത് കൊണ്ടാവുമോ? അതല്ലെങ്കില്‍ പൊതുവേ സിനിമയില്‍ വിവാഹ ശേഷം നായികമാര്‍ക്ക് അവസരം ലഭിയ്ക്കില്ല എന്ന പറച്ചില്‍ നിലനില്‍ക്കുന്നത് കൊണ്ടാവുമോ ?

English summary
Surabhi Lakshmi married or what ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam