സുരാജിന്‍റെ വേഷം മുന്‍നിര നായകര്‍ ഉപേക്ഷിച്ചത്?

By Meera Balan

കൊച്ചി: മലയാളത്തിലെ മുന്‍നിര നായകന്‍മാര്‍ ഉപേക്ഷിച്ച വേഷമാണ് സുരാജിന് പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ ലഭിച്ചതെന്ന് വാര്‍ത്ത പരക്കുന്നു. സംഭവം എത്രത്തോളം ശരിയാണെന്ന് അറിയില്ല. എന്നിരുന്നാലും അവാര്‍ഡ് ലഭിച്ച ശേഷമുള്ള ചിത്രത്തിന്റെ സംവിധായകന്‍ ഡോക്ടര്‍ ബിജുവിന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ ഇത്തരം ചില കാര്യങ്ങള്‍ ഊഹിയ്ക്കാവുന്നതേയുള്ളൂ.

മികച്ച സിനിമ വേണ്ടെന്ന് പറയുന്നവര്‍ക്ക് അവാര്‍ഡ് സമര്‍പ്പിയ്ക്കുന്നുവെന്നാണ് ഡോക്ടര്‍ ബിജു പ്രതികരിച്ചത്. എന്നാല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ നായക വേഷം വേണ്ടെന്ന് വച്ച താരങ്ങള്‍ ആരെന്ന് വ്യക്തമല്ല.

Suraj Venjaramoodu

എന്തായാലും സിനിമ വിധിച്ചതും അത് വഴി ദേശീ. അവര്‍ഡിനുളഅള ഭാഗ്യം ലഭിച്ചതും സുരാജിന് തന്നെയായിരുന്നു. ഓരോ നെന്മണിയിലും അവന്റെ അവകാശിയെ രേഖപ്പെടുത്തിയിട്ടുണ്ടെന്നല്ലേ പറയാറ്. അങ്ങനെയാണെങ്കില്‍ ഈ ചിത്രം അര്‍ഹതപ്പെട്ടത് സുരാജിന് തന്നെയായിരിയ്ക്കും.

ഇതിനോടകം തന്നെ അഭിനന്ദന പ്രവാഹങ്ങളാണ് സുജാനിനെത്തിരഞ്ഞെത്തിയത്. സിനിമയില്‍ സുരാജിന് താങ്ങും തണലുമായ മമ്മൂട്ടി അവാര്‍ഡ് വാര്‍ത്തയറിഞ്ഞ ദിവസം തന്നെ സുരാജിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ ജീവിതത്തിലൂടെ സമകാലിക കേരളത്തെ വരച്ച് കാട്ടുന്ന ചിത്രമായിരുന്നു പേരറിയാത്തവര്‍, ഡോക്ടര്‍ ബിജുവിന്റെ മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ വലിയ തീയേറ്റര്‍ റിലീസൊന്നും ചിത്രത്തിനുണ്ടായിരുന്നില്ല. എന്നാല്‍ സുരാജ് സീരിയസ് കഥാപാത്രമാകുന്നുവെന്ന പേരില്‍ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X