»   » സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താവുന്നു! രാജമാണിക്യത്തിലെ പോലെ ഇതും മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്..!

സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താവുന്നു! രാജമാണിക്യത്തിലെ പോലെ ഇതും മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്..!

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ രണ്ട് അടാര്‍ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. മൂന്നാമതും ഒരു പോത്തേട്ടന്‍ ബ്രില്ലിന്‍സിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍. എന്നാല്‍ മൂന്നാമത്തെ സിനിമയില്‍ ഫഹദില്ല.. പകരം മമ്മൂട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത് മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരന്‍ ആണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ ശ്യാം ഒറ്റക്കല്ലെന്നും നടന്‍ സുരാജ് വെഞ്ഞാറമൂടും തിരക്കഥ എഴുതാന്‍ പോവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരാജ് തിരക്കഥാകൃത്താവുന്നു..

നടനും അവതാരകനുമായ സുരാജ് വെഞ്ഞാറമൂട് തിരക്കഥ എഴുതിയും ഒരു പരീക്ഷണം നടത്താന്‍ പോവുകയാണ്. താന്‍ തിരക്കഥ എഴുതുന്ന കാര്യം സുരാജ് സമ്മതിച്ചതായിട്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീഷിന്റെ സിനിമയില്‍

ദിലീഷ് പോത്തന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്യാം പുഷ്‌കരനൊപ്പമാണ് സുരാജ് തിരക്കഥ എഴുതുന്നത്. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ അത് പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

മമ്മൂട്ടി നായകനാവുന്നു..

ദിലീഷിന്റെ ആദ്യ രണ്ട് സിനിമകളിലും ഫഹദ് ഫാസിലായിരുന്നു നായകന്മാരായി അഭിനയിച്ചിരുന്നത്. എന്നാല്‍ മൂന്നാമത്തെ സിനിമയില്‍ മമ്മൂട്ടി നായകനാവുന്നു എന്ന വാര്‍ത്തകളും വ്യാപകമായി പ്രചരിക്കുകയാണ്. ഈ സിനിമയ്ക്ക് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്.

രാജമാണിക്യത്തിന് വേണ്ടി

തിരുവന്തപുരം ഭാഷ ശൈലി മലയാളത്തിലേക്ക് എത്തിച്ചത് സുരാജ് വെഞ്ഞാറമൂടായിരുന്നു. മുന്‍പ് മമ്മൂട്ടിയുടെ രാജമാണിക്യത്തിലെ തിരുവന്തപുരം ഭാഷയിലേക്ക് മാറ്റിയെഴുതിയത് സുരാജായിരുന്നു. വീണ്ടും മമ്മൂട്ടിയ്ക്ക് വേണ്ടി സുരാജ് എഴുതുകയാണ്.

പേരന്‍പിലൂടെ

12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന പേരന്‍പ് എന്ന സിനിമ മേയ് മാസം റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരജാണ്.

ദിലീഷിന്റെ സിനിമ

ദിലീഷ് പോത്തന്റെ അടുത്ത സിനിമയെ കുറിച്ച് പല തരത്തിലും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ദിലീഷ് ആണെന്ന് പറഞ്ഞിരുന്നെങ്കിലും ദിലീഷിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മധു സി നാരയണന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

നിര്‍മാതാക്കള്‍

എന്നാല്‍ ഈ സിനിമയിലൂടെ ഫഹദും ദിലീഷും തിരക്കഥകൃത്ത് ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുകയാണ്. മൂവരം നിര്‍മാതാവിന്റെ കുപ്പായത്തിലൂടെയായിരിക്കും സിനിമയില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു..

English summary
Suraj Venjaramoodu becoming a script writer in Dileesh Pothan's next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam