For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എല്ലാവരുമുണ്ട്, പൃഥ്വിരാജിനെ മാറ്റിനിര്‍ത്തിയതോ? സുരേഷ് ഗോപി പറയുന്നത്

  |

  തീപ്പൊരി ഡയലോഗുകളും ആക്ഷനുമൊക്കെയായി ആരാധകരുടെ സ്വന്തമായി മാറിയ താരമാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്.

  നാളുകള്‍ക്ക് ശേഷമായി പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള വരവായിരുന്നു അദ്ദേഹം നടത്തിയത്. ശോഭനയും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. തന്റെ കരിയറിലെ 250ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തിങ്കളാഴ്ച പുറത്തുവരുമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി എത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ വിവാദങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിനെ മാറ്റിനിര്‍ത്തിയതോ എന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.

  സുരേഷ് ഗോപിയുടെ സിനിമ

  സുരേഷ് ഗോപിയുടെ സിനിമ

  സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റിന് ആശംസ അറിയിച്ച് സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. നടക്കാനിരിക്കുന്ന പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു എല്ലാവരും കുറിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ടൈറ്റില്‍ അനൗണ്‍സ്‌മെന്റായിരിക്കും ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്.

  സിനിമാലോകം മുഴുവനും

  സിനിമാലോകം മുഴുവനും

  മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഫഹദ്, ടൊവിനോ, ചാക്കോച്ചന്‍, ദുല്‍ഖര്‍, പ്രിയദര്‍ശന്‍, ജയസൂര്യ, ലാല്‍ ജോസ്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഈ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെക്കുന്നത്. ടോമിച്ചന്‍ മുളകുംപാടമാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നുള്ള വിവരങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.

  പൃഥ്വിരാജിനെ കാണുന്നില്ല

  പൃഥ്വിരാജിനെ കാണുന്നില്ല

  സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജിനെ പോസ്റ്ററില്‍ കാണാത്തതിനെക്കുറിച്ച് ചോദിച്ചെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. കടുവയുമായി ബന്ധപ്പെട്ട് ഇരുവരും സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും അതിനാലാണ് അദ്ദേഹത്തെ പോസ്റ്ററില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നുള്ള വിവരങ്ങളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയം വിവാദമായി മാറുന്നതിനിടയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

  സുരേഷ് ഗോപി പറഞ്ഞത്

  സുരേഷ് ഗോപി പറഞ്ഞത്

  ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേ എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.

  രണ്ട് സിനിമയും നടക്കട്ടെയെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി എത്തിയത്.

  പൃഥ്വിരാജിനെക്കുറിച്ച്

  പൃഥ്വിരാജിനെക്കുറിച്ച്

  രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപി കുറിച്ചത്. സുരേഷ് ഗോപിയുടെ കമന്‍റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  കമന്‍റുകള്‍

  കമന്‍റുകള്‍

  നിരവധി പേരാണ് സുരേഷ് ഗോപിയുടെ കമന്‍റിന് മറുപടിയുമായെത്തിയിട്ടുള്ളത്. ഇടമറ്റംകാരൻ കുരുവിനാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപിയെ കണ്ടു പോയി. ഇനി വേറെ ആര് വേഷം മാറി ആ കോലത്തിൽ വന്നാലും സുരേഷ് ഗോപിയുടെ തട്ട് താണ് തന്നെ ഇരിക്കുമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. താങ്കളൊരു നല്ല കലാകാരനാണ് അതുകൊണ്ടാണ് ഇങ്ങനൊരു അഭിപ്രായം ഉള്ളിൽ ഉരുതിരിഞ്ഞുവന്നതെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

  English summary
  Suresh Gopi avoids Prithviraj, Mohanlal, mammootty and Manju warrier in new movies title release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X