വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ സുരേഷ് ഗോപിയും? പൂജയ്‌ക്കെത്തിയത് വെറുതെയല്ലെന്ന് സോഷ്യല്‍ മീഡിയ!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. തീ പാറുന്ന ആക്ഷനും നിര്‍ത്താതെയുള്ള തീപ്പൊി ഡയലോഗുകളിലൂടെയുമൊക്കെയായാണ് അദ്ദേഹം ത്രസിപ്പിച്ചത്. പോലീസ് വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം മിക്കപ്പോഴും ആരാധകരെ ത്രസിപ്പിച്ചിരുന്നത്. കുടുംബനാഥനായും വക്കീലായുമൊക്കെ അദ്ദേഹമെത്തിയിരുന്നു. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നതും. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കളം മാറിയത്.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തുന്നവര്‍ക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയായിരുന്നു സുരേഷ് ഗോപിക്കും ലഭിച്ചത്. എംപിയായി സജീവമാ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധിയായി മുന്നേറുന്നതിനിടയിവും അദ്ദേഹത്തിന്റെ സിനിമാതിരിച്ചുവരവിനെക്കുറിച്ചായിരുന്നു സിനിമാപ്രേമികള്‍ക്ക് അറിയേണ്ടിയിരുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ലേലം 2ലൂടെ താരം തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. എന്നായിരിക്കും ആ വരവെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകലോകം.

Suresh Gopi

വിക്രമിനെ നായകനാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന മഹാവീര്‍ കര്‍ണയില്‍ സുരേഷ് ഗോപിയും അണിനിരക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഭാഷകളിലും സിനിമയൊരുക്കുന്നുണ്ട്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സിനിമയുടെ പൂജ ചടങ്ങില്‍ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടും പ്രചരിക്കുന്നത്. അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X