ആരാധകരെ ആവേശത്തിലാഴ്ത്തി സുരേഷ് ഗോപിയുടെ ലേലം 2 എത്തുന്നു! ഷൂട്ടിംഗ് ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സുരേഷ് ഗോപി. ആക്ഷന്‍ ചിത്രങ്ങളിലൂടെയായിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. സുരേഷ് ഗോപിയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ലേലം. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കഥാപാത്രമായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയിരുന്നത്.

സുരേഷ് ഗോപിയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു ലേലം. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകരിലും സിനിമാ പ്രേമികളിലുമെല്ലാം തന്നെ സന്തോഷമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ലേലം

ലേലം

ജോഷിയുടെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലേലം. സുരേഷ് ഗോപിക്ക് സിനിമയില്‍ താരമൂല്യം ഉയര്‍ന്ന സമയത്താണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആനക്കാട്ടില്‍ ചാക്കോച്ചിയായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ സുരേഷ് ഗോപി നടത്തിയിരുന്നത്. നടന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറിയിരുന്നത്. ചിത്രം ആ വര്‍ഷമിറങ്ങിയതില്‍ വലിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

ആനക്കാട്ടില്‍ ഈപ്പച്ചന്‍

ആനക്കാട്ടില്‍ ഈപ്പച്ചന്‍

ലേലം കണ്ട പ്രേക്ഷകര്‍ക്കെല്ലാം തന്നെയും മനസില്‍ നിന്ന് മായാത്ത ഒരു കഥാപാത്രമായിരുന്നു എംജി സോമന്‍ അവതരിപ്പിച്ച ആനക്കാട്ടില്‍ ഈപ്പച്ചന്‍. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പിതാവിന്റെ വേഷത്തിലായിരുന്നു സോമന്‍ എത്തിയിരുന്നത്. സോമനും ജഗന്നാഥ വര്‍മ്മയും തമ്മിലുളള ലേലത്തിലെ ഒരു സീനിന് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ടെലിവിഷന്‍ ചാനലുകളില്‍ ചിത്രം വരുമ്പോഴെല്ലാം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ സീന്‍ കാണാറുളളത്.

മാസ് ഡയലോഗുകള്‍

മാസ് ഡയലോഗുകള്‍

സുരേഷ് ഗോപിയുടെയും എംജി സോമന്റെയും മാസ് ഡയലോഗുകള്‍ തന്നെയായിരുന്നു ചിത്രത്തെ മറ്റൊരു ലെവലിലെത്തിച്ചിരുന്നത്. നന്ദിനിയായിരുന്നു ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയിരുന്നത്. ഇവര്‍ക്കൊപ്പം എന്‍എഫ് വര്‍ഗീസ്. സിദ്ധിഖ്, സ്ഫടികം ജോര്‍ജ്ജ്,കൊച്ചിന്‍ ഹനീഫ തുടങ്ങിയ താരങ്ങളും ലേലത്തില്‍ അഭിനയിച്ചിരുന്നു. സഞ്ജീവ് ശങ്കറായിരുന്നു ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. മലയാളത്തില്‍ വിജയമായ ലേലം തമിഴില്‍ യേലം എന്ന പേരില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

ലേലം 2

ലേലം 2

നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ജോഷിയുടെ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു ലേലം. ജോഷിയുടെ സംവിധാനം തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നിരുന്നത്. ലേലത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ഇത്തവണ ജോഷിയല്ല സംവിധായകനായി എത്തുന്നത്. രണ്‍ജി പണിക്കറിന്റെ മകന്‍ നിതിന്‍ രണ്‍ജി പണിക്കരാണ് ലേലം 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗം പോലെ സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും രണ്ടാം ഭാഗവും സംവിധായകന്‍ ഒരുക്കുക
എന്നാണറിയുന്നത്. രണ്‍ജി പണിക്കരാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.

ഷൂട്ടിംഗ് ഉടന്‍

ഷൂട്ടിംഗ് ഉടന്‍

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലേലം 2വിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവില്‍ ആരംഭിച്ചതായാണ് അറിയുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ ഗംഭീരമായൊരു തിരിച്ചുവരവാണ് സിനിമാ പ്രേമികള്‍ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X