twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരത്തെ നമിക്കുക!

    By Staff
    |

    തോക്ക് ചൂണ്ടി കവിള്‍ വിറപ്പിച്ച് അലറുന്ന സ്ഥിരം പൊലീസ് വേഷങ്ങളില്‍ നിന്ന് മാറി ചില സിനിമകള്‍ ചെയ്തുനോക്കിയെങ്കിലും സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ രക്ഷപ്പെടുന്നത് കാണുന്നില്ല. പത്ത് പരാജയത്തിനിടയില്‍ ഒരു വിജയം എന്ന അനുപാതത്തില്‍ കരിയര്‍ മുന്നോട്ടുപോകുമ്പോഴും സുരേഷ് ഗോപിയുടെ സൂപ്പര്‍താര സ്ഥാനത്തിനോ സിനിമയിലോ തിരക്കിനോ യാതൊരു കോട്ടവമില്ല. അദ്ദേഹം തിരക്കോടു തിരക്കില്‍ തന്നെ.

    ഞാനും കോമഡി ചെയ്തുവെന്ന് പറയാമല്ലോ എന്ന് കരുതിയാണ് സുരേഷ് ഗോപി കിച്ചാമണി എംബിഎ എന്ന സിനിമയില്‍ അഭിനയിച്ചത്. കിച്ചാമണിയുടെ ദയനീയ പരാജയത്തിനു ശേഷം ബ്ലാക്ക് ക്യാറ്റാണ് റിലീസ് ചെയ്തത്. റംസാന്‍ ചിത്രമായെത്തിയ ബ്ലാക്ക് ക്യാറ്റില്‍ മന്ദബുദ്ധിയായും പൊലീസ് ഓഫീസറായും വ്യത്യസ്തത പരീക്ഷിക്കുകയാണ് സുരേഷ് ഗോപി. പക്ഷേ അതുമേറ്റില്ല. റിലീസ് ചെയ്ത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മിക്കവാറും കേന്ദ്രങ്ങളില്‍ പ്രദര്‍ശനം മതിയാക്കിയ ബ്ലാക്ക് ക്യാറ്റ് സംവിധായകന‍് വിനയന്റെ തൊപ്പിയില്‍ പരാജയത്തിന്റെ മറ്റൊരു തൂവല്‍ കൂടിയായി.

    പുറത്തിറങ്ങുന്ന സിനിമകളില്‍ മിക്കതും പരാജയങ്ങളാവുമ്പോഴും സുരേഷ് ഗോപി തിരക്കില്‍ തന്നെ. 22 ദിവസം കൊണ്ട് ബൂട്ട്സ് പൂര്‍ത്തിയാക്കി. രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ തുടര്‍ച്ചയായി ബോറടിപ്പിച്ച ടൈമിനു ശേഷം ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ബൂട്ട്സ്. സിനിമ പരാജയപ്പെട്ടാലും വിജയിച്ചാലും തനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു കൊണ്ടിരിക്കണം എന്നൊരു പോളിസി മാത്രമുള്ള ഷാജി കൈലാസ് മാധ്യമങ്ങളെ അറിയിക്കാതെ, സിനിമയുടെ കഥ പുറത്തറിയിക്കാതെ അതീവ രഹസ്യമായാണത്രെ ബൂട്ട്സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതെന്തിനെന്ന ചോദ്യത്തിന് ഷാജി കൈലാസിന് തന്നെ മറുപടിയുണ്ടോയെന്നത് മറ്റൊരു കാര്യം.

    ഈ ചിത്രത്തിലെ മഞ്ഞിന് മരണത്തിന്റെ തണുപ്പും പ്രണയത്തിന്റെ ചന്ദനഗന്ധവുമാണെന്നൊക്കെ തിരക്കഥാകൃത്ത് രാജേഷ് ജയരാമന്‍ പൈങ്കിളി ഡയലോഗുകള്‍ തട്ടിവിടുന്നതല്ലാതെ കഥയെന്തെന്ന് മിണ്ടുന്നില്ല. ഇദ്ദേഹം തന്നെയായിരുന്നു ടൈമിന്റെയും തിരക്കഥാകൃത്ത്. ടൈം കണ്ട ഒരു പ്രേക്ഷകന്‍ ഇദ്ദേഹം രചനാസാഹസം നടത്തിയ മറ്റൊരു സിനിമ കാണുമെന്ന് തോന്നുന്നില്ല. അലിഭായിയും ടൈമും പോലെ പ്രേക്ഷകരെ ബോറടിപ്പിച്ചു കൊല്ലുന്ന ചലച്ചിത്ര പരാക്രമങ്ങള്‍ നടത്തുന്ന ഷാജി കൈലാസും രാജേഷ് ജയരാമനും ചേര്‍ന്ന് മണിരത്നം സ്റ്റൈലില്‍ ബൂട്ട്സിനു ചുറ്റും ദൂരൂഹത പടര്‍ത്തിയിരിക്കുന്നതു കൊണ്ട് സുരേഷ് ഗോപിക്ക് എന്തെങ്കിലും ഗുണം ചെയ്യുമോയെന്ന ചോദ്യം ന്യായം. കവിള്‍ വിറപ്പിച്ച് കണ്ണ് ചുവപ്പിച്ച് നില്‍ക്കുന്ന സുരേഷ് ഗോപിയുടെ ബൂട്ട്സിലെ സ്റ്റില്ലുകള്‍ കാണുമ്പോള്‍ ഈ വണ്ടി ഇപ്പോഴും പഴയ ട്രാക്കില്‍ തന്നെയെന്ന് ന്യായമായും തോന്നാം.

    സുരേഷ് ഗോപിയുടെ മറ്റൊരു ചിത്രം കളക്ടറാണ്. കാക്കി കുപ്പായം അഴിച്ചുവച്ച് എക്സിക്യൂട്ടീവ് വേഷത്തില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നുവെന്നൊരു മാറ്റമുണ്ട്. അനീതിക്കെതിരെ സംഭാഷണങ്ങളുടെ മുറിച്ചുരിക നിരന്തരം എറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജേഷ് ജയരാമന്‍ തന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X