താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത് അറിയാതെ സൂര്യ
കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിലും അല്ലാതെയും തമിഴ് സിനിമ ലോകത്ത് നിറയുകയാണ് നടന്‍ സൂര്യ. അനില്‍ കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചെന്ന ഗോസിപ്പ് മുതല്‍ ഭാര്യ ജ്യോതികയുടെ സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് വരെ സൂര്യ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെയാണ് സൂര്യ ഹിന്ദിയില്‍ അഭിനയിക്കുന്നെന്ന് വാര്‍ത്ത പരന്നത്.
സൂര്യ തന്നെ നിര്‍മ്മാണ് നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായികയെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. തമിഴിലിലും തെലുങ്കിലും ഹിന്ദിയിലും ചിത്രീകരിയ്ക്കാന്‍ പോകുന്ന ഒരു ബഹുഭാഷ ചിത്രമായിരുന്നു സൂര്യയെ ഗോസിപ്പുകളില്‍ എത്തിച്ചത്.

എന്നാല്‍ ഇത്തരമൊരു ചിത്രമേ ഇല്ലെന്നാണ് സൂര്യയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നന്ദിത സിംഘ എന്നയാളാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്നാണ് പ്രചരിച്ചിരുന്നത്. സൂര്യയുടെ ഹിന്ദി പ്രവേശത്തേയും പ്രിയങ്കയുമൊത്തുള്ള അഭിനത്തേയും പറ്റി ഗോസിപ്പ് കോളങ്ങള്‍ നിറയുമ്പോള്‍ പാവം താരം മാത്രം അതൊന്നും അറിഞ്ഞില്ലെന്ന് മാത്രം.
അറിഞ്ഞപ്പോഴാകട്ടേ നിഷേധിയ്ക്കുകയും ചെയ്തു. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി മുംബൈയിലാണ് സൂര്യ. സമാന്തയാണ് ചിത്രത്തില്‍ നായിക. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗാനങ്ങളൊരുക്കുന്നത് എആര്‍ റഹ്മാനാണ്.


Click it and Unblock the Notifications