For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സൂര്യ? നടന്‍ പറഞ്ഞത് കാണൂ

  |

  നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്ന സൂര്യയുടെ എന്‍ജികെ മെയ് 31നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താനാ സേര്‍ന്തക്കൂട്ടത്തിന്റെ വിജയത്തിന് ശേഷമാണ് നടന്റെ പുതിയ ചിത്രം എത്തുന്നത്.

  എന്‍ജികെയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ഇത്തവണ രാഷ്ട്രീയ പശ്ചാത്തലത്തിലുളള ഒരു ചിത്രവുമായിട്ടാണ് സൂര്യ എത്തുന്നത്. അതേസമയം എന്‍ജികെയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയെക്കുറിച്ച് സൂര്യ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

  എന്‍ജികെയുടെ റിലീസ്

  എന്‍ജികെയുടെ റിലീസ്

  തമിഴില്‍ മയക്കം എന്ന, ആയിരത്തില്‍ ഒരുവന്‍, പുതുപേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശെല്‍വരാഘവന്‍. സംവിധായകനുമൊത്ത് ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ സൂര്യ ഒന്നിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് സൂര്യയുടെ എന്‍ജികെ പ്രദര്‍ശനത്തിന് എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍ജികെ ക്ലാസും മാസും ചേര്‍ന്നുളള ഒരു ചിത്രം തന്നെയായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സായി പല്ലവി,രകുല്‍ പ്രീത് സിങ് തുടങ്ങിയവര്‍ സൂര്യയുടെ നായികമാരായി എത്തുന്നു. നന്ദഗോപാലന്‍ കുമരന്‍ എന്നാണ് ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ഏറെ നാളുകള്‍ക്ക് ശേഷം സൂര്യയുടെ അഭിനയ സാധ്യത ഏറെയുളള ഒരു കഥാപാത്രം കൂടിയായിരിക്കും എന്‍ജികെയിലേത്. ശക്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ട് തന്നെയാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നതെന്നും അറിയുന്നു.

  ജഗന്‍ മോഹന്‍ റെഡ്ഡിയെക്കുറിച്ച് സൂര്യ

  ജഗന്‍ മോഹന്‍ റെഡ്ഡിയെക്കുറിച്ച് സൂര്യ

  അതേസമയം നിയുക്ത ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ സൂര്യ തുറന്നുപറഞ്ഞത്. എന്‍ജികെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു നടന്‍ സംസാരിച്ചിരുന്നത്. ജഗന്‍ മോഹന്റെ ബയോപിക്ക് ചിത്രം വരികയാണെങ്കില്‍ അതില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു സൂപ്പര്‍ താരം പറഞ്ഞത്.

  ബയോപിക്ക് ചിത്രം

  ബയോപിക്ക് ചിത്രം

  നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ ഇലക്ഷനിലും ജയിച്ച പാര്‍ട്ടിയുടെ നേതാവിനെക്കുറിച്ച് നല്ല തിരക്കഥ കൈയ്യിലുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്നും നടന്‍ പറഞ്ഞു. രാജ്യത്തെ പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ജഗന്‍ അണ്ണ ഒരു സക്‌സസ്ഫുള്‍ രാഷ്ട്രീയക്കാരനായതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. അഭിമുഖത്തില്‍ സംസാരിക്കവേ സൂര്യ തുറന്നുപറഞ്ഞു.

  മമ്മൂട്ടിയായിരുന്നു വൈഎസ് ആറായി എത്തിയിരുന്നത്

  മമ്മൂട്ടിയായിരുന്നു വൈഎസ് ആറായി എത്തിയിരുന്നത്

  നേരത്തെ ജഗന്‍ മോഹന്റെ പിതാവ് വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ യാത്ര തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയില്‍ മമ്മൂട്ടിയായിരുന്നു വൈഎസ് ആറായി എത്തിയിരുന്നത്. സിനിമ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. യാത്രയ്ക്ക് പിന്നാലെ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  കെഎല്‍ രാഹുല്‍ ബോളിവുഡ് നടിയുമായി പ്രണയത്തില്‍? താരത്തിന്റെ മറുപടി ഇങ്ങനെ! കാണൂ

  96 തെലുങ്ക് പതിപ്പിലും കുട്ടി ജാനുവായി ഗൗരി കിഷന്‍! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ

  English summary
  Suriya says about Y S Jaganmohan Reddy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X