സമയമില്ലാഞ്ഞിട്ടാണോ, അതോ ? സൂര്യ എന്‍ജികെ കാണാന്‍ തിയേറ്ററുകളിലെത്തിയില്ലേയെന്ന് ആരാധകരുടെ ചോദ്യം!

തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ചിത്രമായ എന്‍ജികെ മെയ് 31നാണ് തിയേറ്ററുകളിലേക്കെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശെല്‍വരാഘവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. താന്‍ സിനിമാജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നറിയിച്ച് അദ്ദേഹം ഇടയ്ക്ക് ഞെട്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. സൂര്യയ്‌ക്കൊപ്പമാണ് അടുത്ത സിനിമയെന്നറിഞ്ഞപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയായിരുന്നു. അപ്രതീക്ഷിതമായ ചില കാരണങ്ങളെത്തുടര്‍ന്നാണ് ചിത്രം വൈകിയത്. കാത്തിരിപ്പിനൊടുവിലെത്തിയ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യപകുതി കിടുക്കിയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ശെല്‍വരാഘവനില്‍ നിന്നും പ്രതീക്ഷിച്ചത്ര ഉയരത്തിലെത്തിയില്ല സിനിമയെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു. സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ ചിത്രം സ്വീകരിച്ചുവെങ്കിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ച് സൂര്യ സൂചിപ്പിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. തിരുത്തലുകള്‍ വരുത്തുന്നതിനായി പലരേയും സമീപിച്ചിരുന്നുവെങ്കിലും ആരും തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

NGK, Surya

സൂര്യ ഈ സിനിമ കാണാനായി തിയേറ്ററുകളിലേക്ക് എത്തിയില്ലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരക്ക് കാരണമാണോ അതോ മറ്റ് പ്രശ്‌നങ്ങളാണോ എന്ന സംശയവുമായി ആരാധകരും എത്തിയിട്ടുണ്ട്. സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഈ സംവിധായകനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി സൂര്യ പറഞ്ഞിരുന്നു. 18 വര്‍ഷത്തിന് ശേഷമായിരുന്നു അങ്ങനെയൊരവസരം ലഭിച്ചത്. ഇടയ്ക്ക് ചിത്രീകരണം നീട്ടിയപ്പോഴും അദ്ദേഹം സഹകരിച്ചിരുന്നു. രാകുല്‍ പ്രീത് സിംഗും സായ് പല്ലവിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X