ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! ഗൗതം മേനോന്റെ അടുത്ത ചിത്രത്തില്‍ നായകനായി സൂര്യ?
തമിഴകത്ത് ഏറെ ശ്രദ്ധേയമായൊരു കൂട്ടുകെട്ടായിരുന്നു ഗൗതം മേനോനും സൂര്യയും. 2003ല്‍ പുറത്തിറങ്ങിയ കാക്ക കാക്ക എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. സൂര്യ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തില്‍ ജ്യോതികയായിരുന്നു നായികയായി എത്തിയിരുന്നത്.
ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയായിരുന്നു ഈ കൂട്ടുകെട്ട് തുടങ്ങിയിരുന്നത്. കാക്ക കാക്കയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയുടെ കരിറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു വാരണം ആയിരം.

ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു സൂര്യ എത്തിയിരുന്നത്. സമീറ റെഡ്ഡി,ദിവ്യ സ്പന്ദന തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയിരുന്നത്. ഗൗതം മേനോന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് പാട്ടുകള്‍ ഒരുക്കിയിരുന്നത് ഹാരിസ് ജയരാജായിരുന്നു. വാരണം ആയിരത്തിനു ശേഷമുളള സൂര്യ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നേരത്തെ ധ്രുവനച്ചത്തിരം എന്ന സിനിമയ്ക്കായി ഈ കൂട്ടുകെട്ട് ഒന്നിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകകള്‍ വന്നിരുന്നെങ്കിലും സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നുവെന്ന തരത്തില്‍ വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സൂര്യയുടെ 39ാമത്തെ ചിത്രത്തിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണറിയുന്നത്. സംവിധായകന്‍ തന്നെയായിരുന്നു ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകായെന്നാണ് അറിയുന്നത്. സൂര്യയുടെ ഫാന്‍സ് ഈ വിവരം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. വാരണം ആയിരം പോലെ മികച്ചൊരു ചിത്രമായിരിക്കും ഈ കുട്ടുകെട്ടില്‍ ഉണ്ടാവുകായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











