രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍? സൂര്യ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെ, കാണൂ!

മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തമിഴകത്തേക്ക് എത്തുന്നത്. കെവി ആനന്ദ് ഈ സിനിമയെക്കുറിച്ച് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വനമകനിലൂടെ ശ്രദ്ധിക്കപ്പെട്ട സയേഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലണ്ടനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം തുടരുന്നത്. ലണ്ടനുള്‍പ്പടെ പത്ത് പ്രധാനപ്പെട്ട ലൊക്കേഷനുകളാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ജൂണ്‍ 23 മുതല്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തെന്നിന്ത്യയുടെ നടിപ്പിന്‍ നായകനും ഒരുമിച്ചെത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്നറിയാനായാണ് സസിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയെക്കുറിച്ചുള്ള പുതിയ വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലും സൂര്യയും ഒരുമിക്കുമ്പോള്‍

മോഹന്‍ലാലും സൂര്യയും ഒരുമിക്കുമ്പോള്‍

ഇളയദളപതിക്കൊപ്പം ജില്ലയില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒന്നിനൊന്ന് മത്സരിക്കുന്ന അഭിനയപ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. അതിനാല്‍ത്തന്നെ വിജയിയില്‍ നിന്നും സൂര്യയിലേക്കെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വര്‍ധിക്കുകയാണ്. സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. മലയാളികളുടെ കൂടി അഭിമാന താരമാണ് സൂര്യയെന്ന് താരരാജാക്കന്‍മാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

കെവി ആനന്ദും ലൈക്കയും

കെവി ആനന്ദും ലൈക്കയും

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് കെവി ആനന്ദ്. സൂര്യയുടെ കരിയറില്‍ മറക്കാനാവാത്ത സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയര്‍ന്നിട്ടുണ്ട്. ഇരുവര്‍ക്കുമൊപ്പം മോഹന്‍ലാലും സയേഷയും അല്ലു സിരിഷൂമൊക്കെ എത്തുമ്പോള്‍ ആവേശം വര്‍ധിക്കുകയാണ്. തമിഴകത്തെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

മോഹന്‍ലാലിന്റെ വേഷം

മോഹന്‍ലാലിന്റെ വേഷം

ചിത്രത്തില്‍ മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായാണ് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അദ്ദേഹത്തിന്‍രെ സുരക്ഷാ ചുമതലയുളള ഓഫീസറായാണ് സൂര്യ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാതോര്‍ക്കുകയാണ് സിനിമാലോകം.

സൂര്യയ്‌ക്കൊപ്പം അല്ലു സിരീഷും

സൂര്യയ്‌ക്കൊപ്പം അല്ലു സിരീഷും

അല്ലു അര്‍ജുന് പിന്നാലെ സിനിമയിലേക്കെത്തിയ അല്ലു സിരീഷ് ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൂര്യയ്‌ക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ എബിസിഡിയുടെ തെലുങ്ക് റീമേക്കില്‍ നായകനായി എത്തുന്നത് ഈ താരമാണ്. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം

മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം

മോഹന്‍ലാലിനൊപ്പം മാത്രമല്ല മമ്മൂട്ടിയുടെ കൂടെയും സൂര്യ അഭിനയിക്കുന്നുണ്ട്. വൈഎസ്ആറിന്‍രെ ജീവിതകഥ പറയുന്ന യാത്രയില്‍ സുപ്രധാന കഥാപാത്രമായി സൂര്യ എത്തുന്നുണ്ട്. മലയാളത്തിന്‍രെ സ്വന്തം താരരാജാക്കന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന് പിന്നിലെ സന്തോഷം താരം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇരുവര്‍ക്കുമൊപ്പം അമ്മമഴവില്ല് വേദിയിലേക്കെത്തിയപ്പോഴുള്ള സൂര്യയുടെ സന്തോഷം പ്രേക്ഷകര്‍ കണ്ടതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X