മനസ്സ് അസ്വസ്ഥമാണ്! കാപ്പാന്‍ പ്രമോഷനില്‍ നിന്നും സൂര്യ മാറി നില്‍ക്കുന്നതിന് പിന്നിലെ കാരണം ഇതോ?
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് കാപ്പാന്റെ റിലീസിനായി. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. അടുത്തിടെയായിരുന്നു ട്രെയിലര്‍ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായികയായി എത്തുന്നത്. ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റിലീസിന് മുന്‍പുള്ള പ്രമോഷന്‍ പരിപാടിയില്‍ സജീവമാണ് അണിയറപ്രവര്‍ത്തകര്‍.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
പതിവില്‍ നിന്നും വ്യത്യസ്തമായി പ്രമോഷന്‍ പരിപാടികളില്‍ നിന്നും സൂര്യ മാറിനില്‍ക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തമിഴ് മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താനെ സേര്‍ന്ത കൂട്ടം, എന്‍ജികെ തുടങ്ങിയ സിനിമകളുടെ പ്രമോഷന് സൂര്യ സജീവമായി പങ്കെടുത്തിരുന്നു. പ്രമോഷന്‍ നല്‍കിയ പ്രതീക്ഷ നിലനിര്‍ത്താന്‍ സിനിമകള്‍ക്ക് കഴിയാതെ പോവുമോയെന്ന ഭയമാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. റിലീസിന് മുന്‍പ് കേരളത്തിലും ആന്ധ്രപ്രദേശിലേക്കുമൊക്കെ താരം എത്തിയിരുന്നു.

കാപ്പാന്റെ പ്രമോഷനില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനത്തിലാണ് സൂര്യ. സിനിമയെക്കുറിച്ച് സംസാരിക്കാനായി ഇപ്പോള്‍ താരമില്ലെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. സിനിമ റിലീസ് ചെയ്തതിന് ശേഷം ആരാധകര്‍ക്ക് മുന്നില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രീ റിലീസ് ഇവന്റുകളിലൊന്നും താരം പങ്കെടുക്കുന്നില്ലെന്നാണ് നിലവിലെ വിവരം. സിനിമയുടെ ട്രെയിലറില്‍ ആരാധകര്‍ അതൃപ്തി അറിയിച്ചപ്പോള്‍ സംവിധായകന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു.


Click it and Unblock the Notifications