»   » ഹൃത്വിക്- കങ്കണ വിവാദത്തില്‍ ആദ്യഭാര്യ സൂസൈന് എന്താണ് പറയാനുള്ളത്; നോക്കൂ

ഹൃത്വിക്- കങ്കണ വിവാദത്തില്‍ ആദ്യഭാര്യ സൂസൈന് എന്താണ് പറയാനുള്ളത്; നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഹൃത്വിക് റോഷനും കങ്കണയും തമ്മിലുള്ള വഴക്ക് മുറുകുമ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് നടന്റെ ആദ്യ ഭാര്യ സൂസൈന് എന്താണ് ഈ വിഷയത്തില്‍ പറയാനുള്ളത് എന്നാണ്. കങ്കണ പറയുന്നത് സത്യമാണെങ്കില്‍ ഇരുവരും തമ്മിലുള്ള പ്രണയം നടക്കുമ്പോള്‍ ഹൃത്വിക്കും ഭാര്യയും വിവാഹ മോചിതരായിട്ടില്ല.

ഞെട്ടിക്കുന്ന സത്യം, ആ കെട്ടിപ്പിടിക്കുന്ന ചിത്രം കങ്കണ ഫോട്ടോഷോപ്പ് ചെയ്തത്?

കങ്കണ കാരണമാണ് ഇരുവരും വിവാഹ മോചിതരായതെന്നും മറ്റമുള്ള കിംവദന്തികള്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്നു. ഇത് സത്യമാണെന്ന് സൂസൈന്‍ പറഞ്ഞെന്നാണ് മറ്റൊരു വാര്‍ത്ത. ഇതേ കുറിച്ച് പ്രമുഖ മാധ്യമം ചോദിച്ചപ്പോഴും സൂസൈന്‍ മിണ്ടിയില്ല.

 hrithvik-wife

ഒടുവില്‍ ട്വിറ്ററിലൂടെ സൂസെന്‍ രംഗത്തെത്തി. 'ഇപ്പോഴുള്ള വഴക്കില്‍ ഞാന്‍ എന്ത് പറയുന്നു എന്നല്ലേ എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍ ക്ഷമിയ്ക്കുക, അതൊരിക്കലും നിങ്ങള്‍ക്ക് അറിയാന്‍ സാധിയ്ക്കില്ല. കിംവദന്തികള്‍ മെനഞ്ഞോളൂ' എന്നാണ് സൂസൈന്റെ പ്രതികരണം.

അതേ സമയം മറുതലയ്ക്കല്‍ കങ്കണയുടെയും ഹൃത്വിക്കിന്റെയും നിയമ യുദ്ധം ചൂട് പിടിയ്ക്കുകയാണ്. ഹൃത്വിക്കും താനും പ്രണയത്തിലാണെന്ന് വരുത്തിതീര്‍ക്കാന്‍ കങ്കണ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോകള്‍ പ്രചരിച്ചു എന്നാണ് ഒടുവില്‍ കേട്ടത്.

-
-
-
-
-
-
-
-
-
-
-
-
-
-
English summary
Finally, Sussanne Khan Tweets About Hrithik Roshan & Kangana Ranaut's Controversy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam