തമന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ക്കുന്നു എന്ന് പരാതി
കേരളത്തിലെ സദാചാരത്തിനെതിരെ എല്ലാവര്‍ക്കും വലിയ പരാതിയാണ്. എല്ലാം സിനിമയെ കണ്ട് പഠിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് സദാചാര വിരുദ്ധമായി ഒന്നും സംഭവിയ്ക്കാന്‍ നടി തമന്ന സമ്മതിയ്ക്കില്ല. വേണ്ടിവന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ക്കാനും തമ്മന്നയ്ക്ക് മടിയില്ല.
വെറുതെ പറയുകയല്ല, തമന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ത്തെറിഞ്ഞതായി പരാതിയുണ്ട്. ഇതേ ചൊല്ലി ഒരു ദിവസം ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. ദിനകരന്‍ എന്ന തമിഴ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ഗാന ചിത്രീകരണത്തിനിടെയാണ് സംഭവം. നൃത്ത രംഗത്ത് തമന്നയ്‌ക്കൊപ്പം അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, തങ്ങളുടെ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകിയത് തമന്നയ്ക്കത്ര രസിച്ചില്ല. നാല് ചുവരുകള്‍ക്കിടയില്‍ കാണിക്കേണ്ടത് പരസ്യമായി കാണിക്കരുതെന്ന് താക്കീത് നല്‍കി താരം പെണ്‍കുട്ടികളോട് തട്ടിക്കയറിയത്രെ.
തമന്നയുടെ ഈ പെരുമാറ്റത്തെ കുറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സംവിധായകനോട് പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. പിന്നീട് നിര്‍മാതാവും സംവിധായകരും താരത്തെ അനുനയിപ്പിച്ചതിന് ശേഷമാണ് ഷൂട്ടിങ് പുനരാരംഭിച്ചത്.
അതേ സമയം താന്‍ നല്ല ഉദ്ദേശത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് തമന്ന പറഞ്ഞു. സ്വകാര്യത ഏത് വ്യക്തിയ്ക്കും വേണം. സിനിമയില്‍ കാണിക്കുന്നതുപോലെ ജീവിതത്തില്‍ കാണിച്ചാല്‍ ശരിയാവില്ല. ഒരുപാട് പേര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പറഞ്ഞതെന്നും തമന്ന പറയുന്നു.


Click it and Unblock the Notifications