തമന്നയും സാജിദ് ഖാനും പ്രണയത്തിലാണോ?
ചലച്ചിത്ര ലോകത്ത് പ്രണയ ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ല. അത് തമിഴെന്നോ മലയാളമെന്നോ ബോളിവുഡെന്നോ മറ്റ് ഭാഷകളിലെന്നോ ഒന്നും വ്യത്യാസമില്ല. പാപ്പരസികള്‍ക്ക് വിഷയം കിട്ടിയാല്‍ മതി. പക്ഷെ എല്ലാം അങ്ങനെ ഗോസിപ്പുമാത്രമായി ഒതുക്കാനും വയ്യ. ചിലതൊക്കെ സത്യമായിട്ടുമുണ്ട്.
ഇപ്പോള്‍ ബോളിവുഡ് കോളിവുഡ് ടോളിവുഡ് ലോകത്ത് പരക്കുന്ന പ്രണയഗോസിപ്പിലെ നായികയാണ് തമന്ന ബട്ടി. മൂന്ന് ഭാഷകളിലും ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താരമായതുകൊണ്ട് വാര്‍ത്തകള്‍ പെട്ടന്ന് പടര്‍ന്നു പിടിച്ചു.

സംവിധായകന്‍ സാജിദ് ഖാനുമായി തമന്ന പ്രണയത്തിലാണെന്നാണ് ഗോസിപ്പ്. സെയ്ഫ് അലിഖാന്‍ നായകനായി 'ഹംഷക്കല്‍സ്' എന്ന ചിത്രത്തിലാണ് തമന്ന ഒടുവില്‍ അഭിനയിച്ചത്. റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് ഖാനും
ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തമന്നയും സാജിദും ചുറ്റിയടിച്ചുനടപ്പായിരുന്നെന്നാണ് ബോളിവുഡ് ലോകത്തെ സംസാരം. മാത്രമല്ല തമന്നയുടെ ബോളിവുഡ് അരങ്ങേറ്റം സാജിദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു.
എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് തമന്നയുടെ വിശദീകരണം. തമന്ന തനിക്ക് സഹോദരിയെ പോലെയാണെന്ന് സാജിദും പറയുന്നു. എന്നാലൊന്നും പാപ്പരസികള്‍ വെറുതെ വിടുന്ന ലക്ഷണമില്ല. നേരത്തെ വീരാട് കോലിയാണ് തമ്മന്നയുടെ കാമുകനെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.


Click it and Unblock the Notifications











