മുപ്പത് കടന്നു; വീട്ടുകാരുടെ സമ്മർദ്ദം; ഒടുവിൽ തീരുമാനമെടുത്ത് തമന്ന?; നടിയെക്കുറിച്ച് പുതിയ വിവരം

തെന്നിന്ത്യൻ സിനിമാ രം​ഗം ആഘോഷിക്കുന്ന നടിയാണ് തമന്ന ഭാട്ടിയ. ഇന്നത്തെ താരമായുള്ള തമന്നയുടെ വളർച്ച പ്രേക്ഷകർ കണ്ടതാണ്. ഇന്നും ​ഗ്ലാമറസ് നായികയായുള്ള തമന്നയുടെ സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. കരിയറിലെ തുടക്ക കാലത്ത് ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇന്ന് ബി ടൗണിൽ നിന്നും മികച്ച അവസരങ്ങൾ തമന്നയെ തേടിയെത്തുന്നു. തമന്ന ആദ്യമായി അഭിനയിച്ച മലയാള സിനിമ ബാന്ദ്ര കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കരിയറിനൊപ്പം തമന്നയു‌ടെ വ്യക്തി ജീവിതവും അടുത്തിടെ വലിയ തോതിൽ ചർച്ചയായി‌ട്ടുണ്ട്.

നടൻ വിജയ് വർമയുമായി പ്രണയത്തിലാണ് തമന്ന. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാത്ത നടിയായിരുന്നു തമന്ന. എന്നാൽ വിജയ് വർമയുമായുള്ള പ്രണയം നടി ഒളിച്ച് വെച്ചില്ല. ഇന്ന് പൊതുവേദികളിൽ ഇരുവരും ഒരുമിച്ചെത്താറുമുണ്ട്. ലസ്റ്റ് സ്റ്റോറീസ് സീസൺ ടുവിൽ ഒരുമിച്ച് അഭിനയിക്കവെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലായത്.

Tamannaah Bhatia

കരിയറിൽ അതുവരെ ചുംബനര​ഗത്തിൽ അഭിനയിക്കില്ലെന്ന പോളിസി വെച്ച തമന്ന പക്ഷെ ലസ്റ്റ് സ്റ്റോറീസിൽ വിജയ് വർമയുമായുള്ള ചുംബനരം​ഗത്തിന് തയ്യാറായി. സിനിമാ ലോകത്ത് ഇത് വലിയ തോതിൽ ചർച്ചയായി. ഇപ്പോഴിതാ തമന്നയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്.

വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തമന്ന ഉടനെ തീരുമാനിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 33 കാരിയായ തമന്നയ്ക്ക് വിവാഹം ചെയ്യാൻ വീട്ടുകാരിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സിനിമകളിലൊന്നും നടി ഒപ്പുവെച്ചിട്ടില്ലെന്നാണ് സൂചന. വിവാഹിതനാകാൻ വിജയ് വർമ്മയുടെ കുടുംബവും ആവശ്യപ്പെടുന്നുണ്ട്. തന്റെ വിവാഹം നടക്കാത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ തമന്ന സംസാരിച്ചിരുന്നു.

Tamannaah Bhatia

30 വയസിനുള്ളിൽ വിവാഹം കഴിഞ്ഞ് കുട്ടികളാകുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയൊന്നുമല്ല നടന്നതെന്ന് തമന്ന അന്ന് വ്യക്തമാക്കി. എപ്പോഴാണോ വിവാഹിതയാകാൻ ആ​ഗ്രഹിക്കുന്നത് അപ്പോഴാണ് അത് ചെയ്യേണ്ടത്. വിവാഹം എന്നത് വലിയ ഉത്തരവാദിത്തമാണ്. ഒരു പാർ‌ട്ടിയല്ല. ഇത്ര വലിയ ഉത്തരവാദിത്തം എടുക്കാൻ തയ്യാറാകുമ്പോൾ വിവാഹം ചെയ്യുക. എല്ലാവരും വിവാഹിതരാകുന്നതുകൊണ്ട് വിവാഹം ചെയ്യേണ്ട കാര്യമില്ലെന്നും തമന്ന അന്ന് വ്യക്തമാക്കി.

മുപ്പത് വയസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താൻ പ്ലാൻ ചെയ്തിരുന്നത് പോലുമില്ല. മുപ്പത് വയസ് തികഞ്ഞ ശേഷം ജീവിതത്തെക്കുറിച്ചുള്ള തന്റെ പല ധാരണകളും മാറിയെന്നും തമന്ന വ്യക്തമാക്കി. വിവാഹ ജീവിതത്തിലേക്ക് കടന്നാൽ തമന്ന അഭിനയ രം​ഗത്ത് തുടരുമോ എന്ന് വ്യക്തമല്ല. 18 വർഷമായി മുൻനിര നായിക നിരയിൽ തുടരുന്ന താരമാണ് തമന്ന.

സൂപ്പർസ്റ്റാറുകളുടെ നായികമാരായി തുടരെ സിനിമകൾ ചെയ്ത തമന്ന് ഇന്ന് പ്രൊജക്ടുകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. നവംബർ സ്റ്റോറി എന്ന സീരീസിന് ശേഷമാണ് നടിയെ തേടി വ്യത്യസ്തമായ പ്രൊജക്ടുകൾ എത്തിയത്. അതേസമയം സൂപ്പർതാര ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ താരമൂല്യവും തമന്ന നിലനിർത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബാന്ദ്രയിൽ സുപ്രധാന വേഷമാണ് തമന്നയ്ക്ക് ലഭിച്ചത്. അന്തരിച്ച നടി ദിവ്യ ഭാരതിയുടെ ജീവിതവുമായി സിനിമയുടെ പ്രമേയത്തിന് സാമ്യമുണ്ട്. ദിലീപാണ് ചിത്രത്തിലെ നായകൻ. കഴിഞ്ഞ ദിവസങ്ങളിൽ ബാന്ദ്രയുടെ പ്രെമോഷൻ തിരക്കുകളിലായിരുന്നു തമന്ന. തമന്നയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X