'ഭാര്യയും കുട്ടികളുമുള്ള പാക്കിസ്ഥാനി ക്രിക്കറ്ററുമായി തമന്ന ഭാട്ടിയ പ്രണയത്തിൽ'; നടി പ്രതികരിച്ചത് ഇങ്ങനെ!

തമന്ന ഭാട്ടിയയെ സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുപ്പത്തിമൂന്നുകാരിയായ താരത്തിന് കേരളത്തിൽ ആരാധകരുണ്ടായത് ഹാപ്പി ഡെയ്സിന്റെ റിലീസിന് ശേഷമാണ്. പിന്നീട് പയ്യ കൂടി ​ഹിറ്റായതോടെ തമന്ന സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി അഭിനയിച്ചു.

സന്തോഷിന്റേയും രജനി ഭാട്ടിയയുടേയും മകളായി 1989 ഡിസംബർ 21ന് മുംബൈയിലാണ് തമന്ന ജനിച്ചത്. നടിയുടെ പിതാവ് വജ്രവ്യാപാരിയാണ്. മോഡലിങിൽ‌ നിന്നും സിനിമയിലെത്തിയ താരം പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന വാ​ർത്തകൾ.

നടൻ വിജയ് വർമയുടെ പേരിനൊപ്പമാണ് തമന്നയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. പക്ഷെ താരങ്ങളെ പല വേദികളിലും പാപ്പരാസികൾ ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹത്തെ കുറിച്ച് കുടുംബവുമായി സംസാരിച്ചുവെന്നും വിവാഹിതയാകാൻ താരം തീരുമാനിച്ചുവെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

ബോളിവുഡിൽ ശ്രദ്ധേയനായ നടനാണ് വിജയ് വർമ. തമന്നയുടെ വിവാഹ​വുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വൈറലാകുമ്പോൾ വർഷങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനി ക്രിക്കറ്ററുമായി തമന്നയ്ക്കുണ്ടായിരുന്ന സൗഹൃദം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

Tamannaah Bhatia

ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ചില ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. തമന്ന ഭാട്ടിയ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖിനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. അബ്ദുൾ റസാഖ് ആ സമയത്ത് വിവാഹിതനും പിതാവുമായിരുന്നു. വാർത്തകൾ ആരാധകരെ അത്ഭുതപ്പെടുത്തി.

പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്ത് സാനിയ മിർസയുടെ വഴിയെ തമന്നയും സഞ്ചരിക്കാൻ ഒരുങ്ങുകയാണെന്ന് പാപ്പരാസികൾ അക്കാലത്ത് കുറിച്ചു. താനും അബ്ദുൾ റസാഖും ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ പകർത്തിയതാണ് റൂമറിന് കാരണമായ ചിത്രങ്ങളെന്ന് പിന്നീട് നടി തന്നെ വെളിപ്പെടുത്തി.

പ്രചരിക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നും തമന്ന വ്യക്തമാക്കിയതോടെയാണ് ​ഗോസിപ്പുകൾ അവസാനിച്ചത്. വിവാഹത്തിനുള്ള ആഭരണങ്ങൾ വാങ്ങാനാണ് ഇരുവരും ഷോറൂമിലെത്തിയതെന്നായിരുന്നു അന്ന് വന്ന വാർത്തകൾ. ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങിയപ്പോൾ തമന്ന അമേരിക്കയിൽ നിന്നുള്ള ഒരു ഡോക്ടറെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു വാർത്ത വന്നു.

അടിസ്ഥാനരഹിതമായ കിംവദന്തികളെ താൻ വിലമതിക്കില്ലെന്നാണ് ആ വാർത്തയ്ക്ക് തമന്ന നൽകിയ മറുപടി. 'ഒരു ദിവസം അഭിനേതാവെന്ന് പറയും, മറ്റൊരു ദിവസം ക്രിക്കറ്റ് പ്ലയറാണെന്നും പറയും, ഇപ്പോൾ ഇതാ വരൻ ഡോക്ടറാണെന്ന് വാർത്ത വന്നിരിക്കുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകളെ ഞാൻ വിലമതിക്കുന്നില്ല', എന്നാണ് രോഷം കലർത്തി തമന്ന ഒരിക്കൽ പറഞ്ഞത്.

tamannaah bhatia

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ​ദിലീപും ഒന്നിക്കുന്ന ബാന്ദ്ര എന്ന മലയാള ചിത്രത്തിൽ തമന്നയാണ് നായിക. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മുംബെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X