ലിപ് ലോക്ക് ചെയ്യാന്‍ തമന്നയെ കിട്ടില്ല

By Aswathi

തമന്ന സദാചാരത്തിന്റെ വഴിയേ തന്നെയാണെന്ന് ഇപ്പോള്‍ ബോധ്യമായി. നേരത്തെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രണയം തകര്‍ത്തെന്നു പറഞ്ഞ് താരത്തിനെതിരെ പരാതിയുണ്ടായിരുന്നു. അതിനിടയിലിതാ തമന്ന ഇനി ലിപ് ലോക്ക് കിസ്സിന് തയ്യാറല്ലെന്ന്.

പുതിയ ചിത്രത്തിലെ ഇത്തരം ഒരു രംഗത്തിന് വേണ്ടി തമന്നയെ സംവിധായകന്‍ സമീപിച്ചപ്പോള്‍ താരം നോ പറഞ്ഞത്രെ. ഇനി ഗ്ലാമറസ്സ് വേഷങ്ങളൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് തമന്ന. ലിപ് ലോക്ക് അടക്കമുള്ള ഗ്ലാമറസ്സായ റോളുകളുമായി തന്നെ സമീപിക്കുന്നവര്‍ക്ക വാതിലിന് പുറത്താണ് സ്ഥാനമെന്നും തമന്ന പറഞ്ഞത്രെ. തനിയ്ക്ക് അഭിനയിക്കാന്‍ സാധ്യതകളുള്ള, പ്രധാന്യമുള്ള വേഷങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കൂ എന്ന നിലപാടിലാണ് താരം. അതും ഗ്ലാമര്‍ വേഷങ്ങള്‍ ഒട്ടും പറ്റില്ല.

tamanna

അതേ സമയം, ഹുംഷക്കല എന്ന തന്റെ ഹിന്ദി ചിത്രത്തിന്റെ സംവിധായകനുമായി തമന്ന ലിപ് ലോക്കിലേര്‍പ്പെട്ടു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അതും ഒന്നില്‍ കൂടുതല്‍ തവണ. എന്നാല്‍ അത്തരം ഗോസിപ്പുകളെല്ലാം തമന്ന നിഷേധിച്ചു.

ഇപ്പോള്‍ രാജേഷ് സംവിധാനം ചെയ്യുന്ന വാസുവും സരവണനും ഒന്ന പഠിച്ചവങ്ക് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ആര്യയും സന്താനവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബോസ് എന്‍ങ്കിറ ബാസ്‌കരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വാസുവും സരവണനും ഒന്ന പഠിച്ചവങ്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X