നടന്‍ വിശാലിന് വിവാഹം? സൂപ്പര്‍ താരത്തിന്റെ കല്യാണം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍!
തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് വിശാല്‍. താരത്തിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. സിനിമാഭിനയത്തിനു പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നടന്‍ സജീവമായി ഇടപെടാറുണ്ട്. പത്ത് വര്‍ഷത്തിലധികമായി സിനിമാ രംഗത്തുളള താരത്തിന് ഇപ്പോഴും തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത നിലനിര്‍ത്താന്‍ സാധിച്ചിരുന്നു.
അതേസമയം സിനിമാത്തിരക്കുകള്‍ക്കിടയിലും വിവാഹിതാനാകാതെ കഴിച്ചുകൂട്ടുകയായിരുന്നു താരം. മുന്‍പ് തെന്നിന്ത്യയിലെ മുന്‍നിര നായികമാരെയും വിശാലിനെയും വെച്ച് ഗോസിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരത്തിന്റെ വിവാഹം ഉടന്‍ നടക്കുകമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ വിശാലിന്റെ വിവാഹ വാര്‍ത്തകള്‍ വീണ്ടും സജീവമായി വന്നിരിക്കുകയാണ്. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിശാലിന്റെ വിവാഹം
ഹൈദരാബാദ് സ്വദേശിനി അനിഷയും വിശാലും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 41കാരനായ വിശാലിന്റെ വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നും അറിയുന്നു. നിലവില്‍ നടിഗര്‍ സംഘം,തമിഴ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ അലങ്കരിക്കുന്ന താരമാണ് വിശാല്‍. അതേസമയം വിവാഹ വാര്‍ത്ത വിശാല്‍ ഇതുവരെ സ്ഥീരികരിച്ചിട്ടില്ല.
ട്വീറ്റ് കാണൂ

വരലക്ഷ്മിയുമായുളള പ്രണയം
നേരത്തെ നടി വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.നടന്‍ ആര്യ,വരലക്ഷ്മി, വിശാല്‍ തുടങ്ങിയവര്‍ അടുത്ത സുഹൃത്തുക്കളാണ്. വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന് മുന്‍പ് ധാരാളമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇരുവരും ജീവിതത്തിലും ഒരുമിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു.

ഇപ്പോഴും അടുത്ത സുഹൃത്തുകള്‍
അതേസമയം ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുകള്‍ തന്നെയാണ്. വിശാലിന്റ വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അടുത്തിടെ വരലക്ഷ്മിയോട് ആരാധകര്‍ ചോദിച്ചിരുന്നു. ഇതേക്കുറിച്ച് കൃത്യമായ കാരണം താരം പറഞ്ഞിരുന്നില്ല. വിവാഹത്തെക്കുറിച്ച് താനും സംസാരിച്ചിരുന്നുവെന്ന് വരലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇനിയും നീട്ടിവെച്ചാല്‍ പെണ്‍കുട്ടിയെ കിട്ടില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായും നടി പറഞ്ഞിരുന്നു.

രണ്ട് പ്രണയമുണ്ടായിട്ടുണ്ട്
സിനിമയില്‍ തനിക്ക് രണ്ട് പ്രണയമുണ്ടായിട്ടുണ്ട് അടുത്തിടെ വിശാല്‍ പറഞ്ഞിരുന്നു. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു വിശാല്‍. വരലക്ഷ്മി മാത്രമല്ല മറ്റൊരാളോടും തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നാണ് താരം പറഞ്ഞിരുന്നത്. രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തിലായെന്ന് കരുതി അവരെ ലൈംഗികമായി ചൂഷണം ചെയ്തു എന്നര്‍ത്ഥമില്ലെന്നും അവരെ താനുപദ്രവിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











