പിടിച്ചത് പുളിക്കൊമ്പിൽ തന്നെ..., ഭാര്യമാരെല്ലാം കോടീശ്വരിമാർ..., സൂപ്പർ താരങ്ങളുടെ ഭാര്യമാരുടെ ആസ്തി!
തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻനിര നടന്മാരും കരിയറിന്റെ കാര്യത്തിൽ ഉയരങ്ങളിൽ എത്തി കഴിഞ്ഞു. പലരും സ്വമേധയാ സിനിമയിലേക്ക് എത്തിയവരാണ്. അഭിനയത്തോടുള്ള താൽപര്യമാണ് സിനിമയിൽ എത്തിപ്പെടാൻ ഒട്ടുമിക്ക നടന്മാരെയും പ്രചോദിപ്പിച്ചത്. എന്നാൽ താരങ്ങളിൽ ചിലർ ജീവിതപങ്കാളിയെ കണ്ടെത്തേണ്ട സാഹചര്യം വന്നപ്പോൾ ആ ദൗത്യം കുടുംബത്തെ ഏൽപ്പിച്ചവരാണ്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള സ്ത്രീകളെയാണ് മിക്കവരും വിവാഹം കഴിച്ചിരിക്കുന്നത്.
പ്രണയിച്ച് വിവാഹം കഴിച്ച താരങ്ങൾ പോലും പിടിച്ചത് പുളിക്കൊമ്പിൽ തന്നെയായിരുന്നു. എല്ലാവരുടെയും ഭാര്യമാർ കോടീശ്വര കുടുംബത്തിൽ നിന്നുള്ളവരാണ്. കോടികളുടെ സ്വത്തിന് അവകാശികളായ സ്ത്രീകളെ വിവാഹം ചെയ്ത ചില അഭിനേതാക്കളെ പരിചയപ്പെടാം. ഇന്ത്യൻ സിനിമയിലെ ദളപതി വിജയ് മുതൽ കാർത്തിയും ആര്യയും വരെ ഈ ലിസ്റ്റിലുണ്ട്. തമിഴ് സിനിമയിൽ പ്ലെ ബോയ് റോൾ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ള നടനാണ് ആര്യ.

ജന്മം കൊണ്ട് മലയാളിയാണെങ്കിലും ഇപ്പോൾ താരം ചെന്നൈയിൽ സെറ്റിൽഡാണ്. നാൽപ്പത്തിരണ്ടുകാരനായ താരം 2019ലാണ് 25കാരി നടി സയേഷയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുണ്ട്. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തി തന്റെ വധുവിനെ കണ്ടെത്താൻ ആര്യ ശ്രമിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായി.
ശേഷമാണ് നടി സയേഷയെ താരം പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇന്ത്യയിലെ മുൻനിര കോടീശ്വര കുടുംബത്തിലെ അംഗമാണ് സയേഷ. നടിയുടെ മാതാപിതാക്കൾ ഇരുവരും ബോളിവുഡിലെ പ്രഭലരാണ്. ബോളിവുഡ് സൂപ്പർ സ്റ്റാറായിരുന്ന ദിലീപ് കുമാറാണ് സൈഷയുടെ മുത്തച്ഛൻ എന്നതും എടുത്തുപറയേണ്ടതാണ്.
നടൻ ശിവാജി ഗണേശന്റെ കൊച്ചുമകനും പ്രഭുവിന്റെ മകനുമായ വിക്രം പ്രേക്ഷകർക്ക് സുപരിചിതനാണ്. വളരെ ചെറിയ പ്രായത്തിലായിരുന്നു നടന്റെ വിവാഹം. ഭാര്യ ലക്ഷ്മിയെ വിവാഹം ചെയ്യുമ്പോൾ ഇരുപത് വയസായിരുന്നു താരത്തിന്റെ പ്രായം. നടൻ പ്രഭുവിന്റെ അടുത്ത സുഹൃത്താണ് ഭാര്യാ പിതാവ്. സേലത്തെ ഏറ്റവും വലിയ കോളേജായ എസ്എസ്എം സ്ഥാപകൻ വിക്രമിന്റെ ഭാര്യായുടെ പിതാവാണ്.
താരത്തിന് പ്രണയമുണ്ടായിരുന്നിട്ടും കോടീശ്വരിയെ വിവാഹം ചെയ്യാൻ ആ ബന്ധം വേണ്ടെന്ന് വെച്ചതായും അക്കാലത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. വിജയകുമാറിന്റെ മകനും നടനുമായ അരുൺ വിജയ് തന്റേതായ ഇടം സിനിമയിൽ ഉണ്ടാക്കിയ വ്യക്തിയാണ്. മാതാപിതാക്കൾ കണ്ടെത്തിയ പെൺകുട്ടിയെയാണ് താരം വിവാഹം ചെയ്തത്. താരത്തിന്റെ ഭാര്യ ഒരു നിർമ്മാതാവിന്റെ മകളാണ്. അരുൺ വിജയ് അഭിനയിച്ച ചില സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്.

ജയംരവിയുടെ ഭാര്യ ആരതിയും കോടീശ്വരിയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ജയംരവിയുടെ ഭാര്യയ്ക്ക് നടനോളം തന്നെ ആരാധകരുണ്ട്. അവാർഡ‍് നിശകളിലെ സ്ഥിരം സാന്നിധ്യമാണ്. ആരതിയുടെ അച്ഛൻ തേനാൻഡൽ ഫിലിംസിന്റെ മാനേജരാണ്. ആരതിയുടെ അമ്മ മിനിസ്‌ക്രീൻ മേഖലയിൽ പ്രശസ്തയായ പ്രൊഡ്യൂസറാണ് എന്നതും എടുത്തുപറയേണ്ടതാണ്.
തമിഴ്നാടിന്റെ ദളപതി വിജയ് സിനിമയിൽ പച്ച പിടിച്ച് വരുന്ന സമയത്താണ് വിവാഹിതനായത്. താരത്തിന്റെ പ്രിയപത്നി സംഗീതയെ അറിയാത്തവർ ഉണ്ടാവില്ല. ശ്രീലങ്കയിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയവരാണ് സംഗീതയുടെ കുടുംബാംഗങ്ങൾ. താരപത്നിയുടെ അച്ഛൻ ലണ്ടനിലെ വലിയ ബിസിനസുകാരനാണ്. ഇവർക്ക് ശ്രീലങ്കയിലും കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്.
നടൻ കാർത്തി തന്റെ ജ്യേഷ്ഠൻ സൂര്യയിൽ നിന്ന് വ്യത്യസ്തമായി ബന്ധുവായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്. സൂര്യയുടെ വിവാഹം പ്രണയ വിവാഹമായതിനാൽ കാർത്തിക്ക് വേണ്ടി തങ്ങൾ പെൺകുട്ടിയെ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു അച്ഛൻ ശിവകുമാറിന്റെ ഏറ്റവും വലിയ ആഗ്രഹം. ആ തീരുമാനത്തോട് കാർത്തിയും യോജിച്ചു. നടന്റെ ഭാര്യയുടെ പേര് രഞ്ജിനി ചിന്നസ്വാമി എന്നാണ്. രഞ്ജിനിയുടെ അച്ഛൻ ഈറോഡിലെ ഒരു വലിയ ബിസിനസുകാരനാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്.


Click it and Unblock the Notifications