അമല പോള്‍ പെറ്റമ്മയെ തള്ളിപ്പറഞ്ഞു?

By Aswathi

ഒന്നുമല്ലാതിരുന്ന അമല പോള്‍ എന്ന കൊച്ചിക്കാരിയെ നീലത്തമാര എന്ന ചിത്രത്തിലൂടെ സിനിമ നടിയായി മാറ്റിയത് മലയാള സിനിമയാണ്. മൈന എന്ന ചിത്രമാണ് അമല എന്ന നായികയെ കണ്ടെത്തിയതെന്ന് സമ്മതിയ്ക്കുന്നു. എന്ന് കരുതി മലയാളത്തെ തള്ളിപ്പറയമോ?. ചോദ്യം ഫില്‍മിബീറ്റിന്റേതല്ല, സോഷ്യല്‍ മീഡിയയുടേതാണ്.

മലയാളിയാണെങ്കിലും തന്റെ പെറ്റമ്മ തമിഴ് സിനിമയാണെന്ന് പറഞ്ഞതാണ് ഇപ്പോള്‍ അമല പോളിനെ വെട്ടിലാക്കിയിരിക്കുന്നത്. പെറ്റമ്മയെ മാറ്റിപ്പറഞ്ഞെന്നു പറഞ്ഞാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അമലയെ ആക്രമിയ്ക്കുന്നത്.

amala

എന്നാല്‍ അമല പറഞ്ഞത് ഇപ്രകാരമാണ്; 'ഒരു സാധാരണ മലയാളി പെണ്‍കുട്ടിയായ അമലയെ, അമല പോള്‍ എന്ന നടിയാക്കിയത് തമിഴ് സിനിമയാണ്. അതുകൊണ്ട് തന്നെ തമിഴ് സിനിമയോട് തനിക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്.'

കൂടുതല്‍ ഇന്റലിജന്റാണെന്ന് തെളിയിച്ചാല്‍ മാത്രമേ മലയാളി അംഗീകരിക്കൂ. അതേ സമയം മലയാളികളുടെ അംഗീകാരം ലഭിയ്ക്കുക വലിയ കാര്യമാണ്. മൈന എന്ന ചിത്രത്തില്‍ അഭിനയിച്ചതാണ് ഇപ്പോഴുള്ള നേട്ടങ്ങള്‍ക്കെല്ലാം കാരണം. മലയാളിയായിട്ടാണ് തുടങ്ങിയതെങ്കില്‍ ഇത്രയും താരപരിവേഷം കിട്ടില്ലായിരുന്നു എന്നും അമല പോള്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X