'അർധരാത്രി കഴിഞ്ഞാണ് അമല വിവാഹശേഷവും വീട്ടിൽ‌ വന്നിരുന്നത്, കാർത്തിയും തമന്നയും പ്രണയത്തിലായിരുന്നു'

കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ആഘോഷിക്കപ്പെടുന്ന ഒരു നടിയാണ് അമല പോൾ. ജ​ഗത് ദേശായിയുമായുള്ള വിവാഹശേഷം അമല സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. ഭർത്താവിനൊപ്പമുള്ള ഓരോ നിമിഷങ്ങളും വളരെ മനോഹ​രമായി ആസ്വദിക്കുന്നുണ്ട് അമല എന്നത് താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് അമലയ്ക്ക് ആൺകുഞ്ഞ് പിറന്നത്.

ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അമലയുടെ ഭർത്താവ് ജഗത് ദേശായി താനൊരു അച്ഛനായ സന്തോഷം പങ്കിട്ടത്. നിറവയറുമായി അമല പോൾ ഇക്കാലമത്രയും സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ സജീവമായിരുന്നു. എന്നാൽ പ്രസവ വിശേഷം പുറത്ത് വരുന്നത് ഏതാണ്ട് ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തിൽ മാത്രമാണ്.

Amala Paul AL Vijay

കുഞ്ഞിനേയും കൊണ്ട് അമല വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ജ​ഗത് പങ്കുവെച്ചത്. അമലയ്ക്കും കുഞ്ഞിനും നിറയെ സർപ്രൈസ് നൽകി വീട്ടിൽ സ്‌പെഷൽ തീമിൽ അലങ്കാരപ്പണികൾ ഒരുക്കിയിരുന്നു ജഗത് ദേശായി. അതും ഈ വീഡിയോയിൽ കാണാമായിരുന്നു. ഇളയ് എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്.

ജൂൺ മാസം പതിനൊന്നാം തിയതിയാണ് കുഞ്ഞിന്റെ ജനനം. ഹോസ്പിറ്റാലിറ്റി രംഗത്ത് നിന്നുള്ളയാളാണ് അമല പോളിന്റെ ഭർത്താവ് ജഗത് ദേശായി. കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവർ വിവാഹിതരായത്. തീർത്തും അപ്രതീക്ഷിതമായാണ് അമല പോൾ വിവാഹവാർത്ത പ്രഖ്യാപിച്ചത്. പ്രൊപ്പോസലിന് ശേഷമായിരുന്നു വിവാഹം. അമല വിവാഹത്തിനും മുമ്പേ ഗർഭിണിയായി എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

അതിന്റെ പേരിൽ താരം നേരിട്ട സൈബർ ആക്രമണം വലുതായിരുന്നു. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വെച്ചായിരുന്നു അമല പോളിന്റെ വിവാഹം. അമല ആദ്യം വിവാഹം ചെയ്തത് സംവിധായകൻ എ.എൽ വിജയിയെയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെങ്കിലും അധികകാലം ആ ദാമ്പത്യജീവിതം മുന്നോട്ട് പോയില്ല. അമലയുമായി ബന്ധം വേർപ്പെടുത്തിയശേഷം വിജയ് വീണ്ടും വിവാഹിതനായി.

ഇപ്പോഴിതാ അമല-വിജയ് ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തമിഴ് സിനിമാ നിരൂപകൻ സബിത ജോസഫ് ആ​ഗായം സിനിമാസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സബിത ജോസഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വിവാഹശേഷവും അഭിനയിക്കുമെന്ന് അമല നേരത്തെ തന്നെ പറഞ്ഞിരുന്നു.

Amala Paul AL Vijay

മാത്രമല്ല ലേറ്റ് നൈറ്റായിട്ടാണ് അമല വിവാഹശേഷവും വീട്ടിൽ‌ വന്നുകൊണ്ടിരുന്നത്. അത് വിജയിയുടെ കുടുംബത്തിന് അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കുടംബകാര്യങ്ങളൊക്കെ നോക്കുന്ന മരുമകളായിരിക്കണം അമലയെന്ന ആ​ഗ്രഹം വിജയിയുടെ കുടുംബത്തിന് ഉണ്ടായിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. അതൊക്കെ വിവാഹമോചനത്തിന് ഒരു കാരണമായിട്ടുണ്ട്.

അതുപോലെ ശിവകുമാറും തങ്ങളു‌ടെ വിഭാ​ഗത്തിൽപ്പെടുന്ന പെൺകുട്ടിയെ സൂര്യ വിവാഹം ചെയ്യണമെന്നാണ് ആ​ഗ്രഹിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും ജ്യോതികയും സൂര്യയും പ്രണയത്തിലായി. ആദ്യമൊന്നും ശിവകുമാർ ആ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. പിന്നെ മാധ്യമങ്ങളിൽ അടക്കം ജ്യോതിക-സൂര്യ പ്രണയം ചർച്ചയായതോടെയാണ് ശിവകുമാർ സമ്മതിച്ചത്.

അതുപോലെ കാർത്തിയും തമന്നയും പ്രണയത്തിലായിരുന്നു. ശിവകുമാർ ഇടപെട്ടതോടെയാണ് കാർത്തി അതിൽ നിന്നും മാറി വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാ​ഹിതനായത്. അമല വീണ്ടും അഭിനയത്തിൽ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് സബിത ജോസഫ് പറയുന്നത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X