For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെക്കൊണ്ട് ഇതൊന്നും നടക്കില്ല; ഇതിന് പിന്നിലും അവൾ തന്നെയായിരിക്കും; തേജസ്വിനി വാർത്തകളിൽ

  |

  ഇന്ത്യൻ സിനിമയിൽ ഇന്ന് ബി​ഗ് ബജറ്റ് സിനിമകളുടെ വിളനിലമായാണ് തെലുങ്ക് സിനിമാ ലോകം അറിയപ്പെടുന്നത്. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് കൂപ്പു കുത്തിയിരിക്കെ തിയറ്ററുടമകളുടെയും നിർമാതാക്കളുടെയും പറുദീസ ആയി തെലുങ്ക് സിനിമാ ലോകം മാറുന്നു. ചെറുതും വലുതുമായി നിരവധി സിനിമകൾ ഇതിനകം തെലുങ്കിൽ നിന്നും വന്നു. പാൻ ഇന്ത്യൻ തലത്തിൽ ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിക്കാനായതും ബാഹുബലി, പുഷ്പ തുടങ്ങിയ തെലുങ്ക് സിനിമകൾക്ക് തന്നെ.

  Also Read: 'എനിക്ക് നിന്നെ ഇഷ്ടമാണ്..., അനുപമ അരികിൽ നിൽക്കുന്നെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ്'; മാധവ് സുരേഷ് പറഞ്ഞത്!

  തെലുങ്ക് സിനിമയിലെ ആരാധകരുടെ കാര്യവും അൽപ്പം വ്യത്യസ്തമാണ്. ഇഷ്ടപ്പെട്ട സിനിമാ താരത്തെ ദൈവതുല്യരായാണ് പലരും കാണുന്നത്. താരങ്ങൾക്ക് വേണ്ടി ക്ഷേത്രങ്ങൾ വരെ ഇവിടെ ഉണ്ട്. അതിനാൽ തെലുങ്കിൽ നിരവധി സൂപ്പർ സ്റ്റാറുകളും ഉണ്ട്. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ ആണ് ഇതിലൊരാൾ.

  80 കൾ മുതൽ തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ബാലയ്യ. ഇപ്പോഴും ബാലയ്യയുടെ നിരവധി സിനിമകൾ തുടരെ സൂപ്പർ ഹിറ്റാവുന്നു. 100 ഓളം സിനിമകളിൽ ബാലയ്യ ഇതിനകം അഭിനയിച്ചു.

  Also Read: അമ്മയ്ക്ക് എന്തേലും പറ്റിയാ മോന്‍ ഈ വീഡിയോ എല്ലാവര്‍ക്കും കൊടുക്കണം; ഇമോഷണലായി ചെയ്തതിനെക്കുറിച്ച് രശ്മി

  രാഷ്ട്രീയക്കാരൻ എന്നീ നിലകളില്ലെല്ലാം ബാലയ്യ പ്രശസ്തനാണ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തിന്റെ അമരക്കാരനുമായിരുന്ന എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ. സിനിമയിലും രാഷ്ട്രീയത്തിലും ബാലയ്യക്ക് വലിയ സ്വാധീനവും ഉണ്ട്. ഇപ്പോഴിതാ ബാലയ്യയുടെ പുതിയൊരു വാർത്ത ആണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നും പുറത്ത് വരുന്നത്.

  സിനിമാ സംവിധാനത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബാലയ്യ. 2023 ൽ ആദിത്യ 369 എന്ന സിനിമയുടെ സ്വീക്വൽ താൻ സംവിധാനം ചെയ്യുമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ധംകി എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

  1991 ലിറങ്ങിയ സിനിമയാണ് ആദിത്യ 369. ബാലയ്യ ആയിരുന്നു നായകൻ. സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. അത്രമാത്രം ആഘോഷിക്കപ്പെട്ട സിനിമയുടെ രണ്ടാം ഭാ​ഗം ഒരുക്കാൻ ബാലയ്യയെക്കൊണ്ട് പറ്റുമോ എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ചോദ്യം.

  റിപ്പോർട്ടുകൾ പ്രകാരം ബാലയ്യയുടെ മകൾ നന്ദമുറി തേജ്വസിനി ആയിരിക്കും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുക എന്നാണ് സൂചന. ഇന്നത്തെക്കാലത്തിനനുസരിച്ച് സിനിമയ്ക്ക് ഒരു രണ്ടാം ഭാ​ഗമൊരുക്കാൻ ബാലയ്യയക്ക് കഴിയില്ല. അതിനാൽ തേജ്വസ്വിനിയുടെ സഹായം ബാലയ്യ തേടിയേക്കുമെന്നാണ് വിവരം.

  ആഹാ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ ബാലയ്യയുടെ അൺസ്റ്റോപ്പബിൾ എന്ന ഷോ ഉണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് തേജ്വസിനി ആണ്. ഷോ തെലുങ്കിൽ വലിയ ഹിറ്റ് ആണ്. ബാലയ്യയുടെ സിനിമകൾക്ക് പിന്നിലും പലപ്പോഴും മകളുടെ സാന്നിധ്യം ഉണ്ടാവാറുണ്ടത്രെ. ബ്രഹ്മണി നന്ദമുറി, തേജ്വസ്വിനി നന്ദമുറി, മോക്ഷാ​ഗ്ന തേജ എന്നീ മക്കളാണ് ബാലയ്യക്കുള്ളത്.

  ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കും പുറത്ത് ബാലയ്യയുടെ സിനിമകൾക്ക് മറ്റ് തെലുങ്ക് താരങ്ങളെപ്പോലെ ജനപ്രീതി ഇല്ല. പക്ഷെ ട്രോളുകളിലൂടെ ബാലയ്യ കേരളത്തിലുൾപ്പെടെ പ്രശസ്തൻ ആണ്. എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത്, സിനിമകളിലെ നാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങൾ, അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോ, തുടങ്ങിയവ ഇത്തരം ട്രോളുകൾക്ക് കാരണമായി.

  Read more about: telugu
  English summary
  Telugu Actor Balayya Says He Will Direct Movie; Fans Says His Smart Daughter Will Help Him In It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X