വിവാഹിതനായ ശിവജിക്കൊപ്പമുള്ള ബോള്‍ഡ് സീനുകള്‍ ഫീലിംഗ്‌സ് ഉണ്ടാക്കിയില്ല; തുറന്നടിച്ച് അര്‍ച്ചന
തെലുഗു സിനിമയില്‍ സജീവമായി സിനിമകളില്‍ അഭിനയിച്ചിരുന്ന നടിയായിരുന്നു അര്‍ച്ചന. ഗ്ലാമര്‍വേഷങ്ങളിലും നായികയായും സ്വഭാവനടിയായും തിളങ്ങിയ അര്‍ച്ചന വിവാഹ ശേഷമാണ് സിനിമയില്‍ സജീവമല്ലാതായത്. തെലുഗുവിന് പുറമെ തമിഴിലും മലയാളത്തില്‍ ലങ്ക എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
നായികയായി കരിയര്‍ ആരംഭിച്ച അര്‍ച്ചന സ്വഭാവ നടിയായും സിനിമകളില്‍ അരങ്ങേറി. നേനു, നുവ്വോസ്ഥാനന്റെ നേനോദ്ദാന്താന തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖലേജ, ശ്രീരാമദാസ് കമലതോ നാ പ്രയാണം തുടങ്ങിയ ചിത്രങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലതോ നാ പ്രയാണം എന്ന ചിത്രത്തില്‍ ഓരു സെക്‌സ് വര്‍ക്കറുടെ വേഷത്തിലാണ് അര്‍ച്ചന എത്തിയത്.

അടുത്തിടെ ചിത്രത്തിലെ ബോള്‍ഡ് സീനുകളെക്കുറിച്ച് അര്‍ച്ചന നടത്തിയ കമന്റാണ് ശ്രദ്ധ നേടുന്നത്. ഒരു തെലുഗു അഭിമുഖത്തിലാണ് ബോള്‍ഡ് സീനുകള്‍ അഭിനയിച്ചതിനെക്കുറിച്ച് അര്‍ച്ചന മനസുതുറക്കുന്നത്. അര്‍ച്ചനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
തെലുഗു നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും രാഷ്ട്രീയ നേതാവുമൊക്കെയായ ശിവജിയെക്കുറിച്ചാണ് അര്‍ച്ചന ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ മനസിലെന്താണ് ഉണ്ടാവുക എന്നായിരുന്നു അവതാരകയുടെ ചോദ്യം. അത്തരം സീനുകള്‍ ചെയ്യുമ്പോള്‍ അഭിനയിക്കുന്നതാണോ അതോ ആ ഫീലിംഗോട് കൂടി ചെയ്യുന്നതാണോ എന്നായിരുന്നു ചോദ്യം.
എന്നാല്‍ ഫീല്‍ ചെയ്യാന്‍ വലിയ സമയം ഒന്നും വേണ്ടി വരില്ലെന്നാണ് അര്‍ച്ചന പറഞ്ഞത്. സെറ്റില്‍ ഒരുപാട് പേരുടെ മുന്നില്‍ വെച്ചാണ് ഇത്തരം സീനുകള്‍ ചെയ്യുന്നത്. നമുക്ക് ഒന്നും തോന്നിയില്ലെങ്കിലും കാണുന്നവര്‍ക്ക് ഭയാനകമായി തോന്നാരിക്കാന്‍ ശ്രമിക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ ചിരിക്കുമെന്നും അര്‍ച്ചന പറഞ്ഞു.
താന്‍ സിനിമകളില്‍ റൊമാന്‍സ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു വസ്തുവായി മാത്രേമേ അടുത്ത് നിക്കുന്ന ആളിനെ കാണാറുള്ളു. എനിക്ക് അയാളോട് പ്രണയം തോന്നുന്നത് കൊണ്ടല്ല അങ്ങനെ ഒരു രംഗം ചെയ്തത്. കമലതോ നാ പ്രയാണം എന്ന ചിത്രത്തിലും ശിവജിയുമായുള്ള ബോള്‍ഡ് സീനുകളും താന്‍ പ്രണയം തോന്നിയിട്ട് ചെയ്തതല്ല. ഒരിക്കല്‍ പോലും പ്രണയം തോന്നില്ല. അതാണ് ഇവിടുത്തെ അവസ്ഥകള്‍ എന്നും അര്‍ച്ചന പറഞ്ഞു.
ശിവാജിയുടെ കൂടെ ബോള്‍ഡ് സീനുകള്‍ ചെയ്യാന്‍ നേരത്തെ പരിശീലിച്ചിരുന്നു കാരണം. അവ ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കേണ്ടവയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാമെന്ന് പറഞ്ഞ് ഞങ്ങള്‍ സീന്‍ കമ്പോസ് ചെയ്യാറുണ്ടായിരുന്നു. ആ സിനിമയിലെ ബോള്‍ഡ് സീനുകളെല്ലാം ഒറ്റ ടേക്കില്‍ തീര്‍ത്തതാണ്. അതുപോലെ റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒപ്പമുള്ള അഭിനേതാക്കള്‍ക്ക് എന്ത് തോന്നുന്നു എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം അത് ഒരു സീന്‍ മാത്രമായിരുന്നു എന്നും അര്‍ച്ചന പറയുന്നു.
മാത്രമല്ല ശിവജി നേരത്തെ വിവാഹിതനായിരുന്നു. താന്‍ ആരെയെങ്കിലും പ്രണയിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് വേറെ കാര്യമാണ്. ശിവാജി വിവാഹിതനാണ്. അദ്ദേഹം എന്റെ കോ-സ്റ്റാറാണ്. പക്ഷെ എന്നോട് ബന്ധമില്ല. അതുകൊണ്ട് തന്നെ ഫീലിംഗ്‌സ് ഒന്നും ഉണ്ടാവില്ല എന്നും അര്‍ച്ചന വ്യക്തമാക്കി.

1997ല്‍ മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ശിവജി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ഹെല്ലോ ഐ ലവ് യു എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. കുഷി, പ്രിയമൈന നീക്കു, ചിരഞ്ജീവുലു, ഫ്രണ്ട്‌സ് തുടങ്ങി നിരവധി സിനിമകള്‍ ചെയ്ത ശിവാജി 2018ല്‍ സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തു.
പിന്നീട് വീണ്ടും ശിവാജി സജീവമാകുന്നത്. 2023ല്‍ ബിഗ് ബോസ് സീസണ്‍ 7 തെലുഗുവില്‍ മത്സരാര്‍ത്ഥി ആയിക്കൊണ്ടാണ്. മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയിരുന്നു ശിവാജി. 2023ല്‍ താരത്തിന്റേതായി പുറത്തിറങ്ങിയ 90'സ് എ മിഡില്‍ ക്ലാസ് ബയോപിക് എന്ന സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











