»   » എനിക്കുള്ളത് നിന്റെ അമ്മയ്ക്കുമുണ്ട്; മാറിടത്തിന്റെ സൈസ് ചോദിച്ചവന് നടിയുടെ മറുപടി

എനിക്കുള്ളത് നിന്റെ അമ്മയ്ക്കുമുണ്ട്; മാറിടത്തിന്റെ സൈസ് ചോദിച്ചവന് നടിയുടെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

ലൈവ് ചാറ്റിനിടെ മാറിടം നോക്കി കമന്റ് പറഞ്ഞ ആരാധകന് ചുട്ട മറുപടി നല്‍കി തെലുങ്ക് നടി ശ്രവ്യ റെഡ്ഡി. ഒറ്റ രാത്രികൊണ്ട് 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ആരാധകരുമായി സംവദിയ്ക്കുകയായിരുന്നു ശ്രവ്യ.

കമന്റുകള്‍ വായിച്ച് മറുപടി കൊടുക്കുന്നതിനടെയാണ് ഒരു ആരാധകന്‍ താരത്തിന്റെ മാറിടത്തിന്റെ സൈസ് ചോദിച്ചത്. താന്‍ പറയുന്ന വിഷയത്തില്‍ ശ്രദ്ധിക്കാതെ തന്റെ ശരീരം നോക്കി സംസാരിക്കുന്ന ആള്‍ക്ക് ശ്രിയ കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കി.

നിന്റെ അമ്മയ്ക്കില്ലേ

എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളത് മാത്രമേ എനിക്കും ഉള്ളൂ. നിന്റെ അമ്മയ്ക്കും ഇല്ലേ എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. തുടര്‍ന്ന് ഇത് സംബന്ധിച്ച കമന്റുകള്‍ തന്നെ വന്നതോടെ താന്‍ ലൈവ് ചാറ്റ് നിര്‍ത്തുകയാണെന്ന് പറഞ്ഞു അവസാനിപ്പിക്കാന്‍ നോക്കി.

ഞാന്‍ പറയുന്ന വിഷയം

വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. നാലായിരത്തിലധികം ആളുകള്‍ ഇത് കാണുന്നു. എങ്ങിനെ താങ്കിക്ക് ഇത്രയും മോശമായ രീതിയില്‍ കമന്റ് ചെയ്യാന്‍ കഴിയുന്നു. എനിക്കും നിങ്ങളുടെ ഭാഷയില്‍ തന്നെ ഇതിനോട് പ്രതികരിക്കാന്‍ അറിയാം... എന്നൊക്കെയായിരുന്നു ശ്രവ്യയുടെ മറുപടി

ഇന്ത്യ എങ്ങിനെ വികസിക്കും

ഇന്ത്യ വികസിക്കുന്നില്ല എന്ന് പറയുന്നതിന് കാരണം താങ്കളെപ്പോലുള്ളവരാണ്. ടിവിയില്‍ വാര്‍ത്ത കാണുമ്പോള്‍ എന്താണ് വാര്‍ത്ത എന്നല്ല, വാര്‍ത്ത വായിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാണ് ചിലര്‍ നോക്കുന്നത്- ശ്രവ്യ പറഞ്ഞു

വീഡിയോ കാണൂ

ഇതാണ് ശ്രവ്യയുടെ ലൈവ് വീഡിയോ. കാണൂ..

English summary
Telugu actress Shraavya Reddy slams pervert who asked her breast size

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam