»   » നയന്‍താരയെ തെലുങ്കില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം, നിര്‍മ്മാതാക്കളാണെന്ന് സംശയിക്കുന്നു

നയന്‍താരയെ തെലുങ്കില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം, നിര്‍മ്മാതാക്കളാണെന്ന് സംശയിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിയാണ് നയന്‍താര എന്നാണ് ആരാധകര്‍ പറയുന്നത്. തമിഴിലും മലയാളത്തിലും തെലുങ്കിലും നടിക്ക് ഡിമാന്റുണ്ട്. എന്നാല്‍ സിനിമ ലോകത്ത് നിന്നും നയന്‍സിന്റെ പേരില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് നയന്‍സിനെ കെട്ടുക്കെട്ടിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നതായി പറയുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ നിര്‍മാതാക്കളാണ് ഇതിന് പിന്നിലെന്നാണ് അണിയറയിലെ സംസാരം. കാരണം പറയുന്നത് ഇതാണ്.

കളക്ഷനില്ല

നയന്‍സിന്റെ സിനിമകള്‍ പഴയ പോലെ കളക്ഷനില്ലെന്നും നിര്‍മാതാക്കാള്‍ക്ക് വന്‍ നഷ്ടം ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ പ്രചരിക്കുന്നത് സത്യമല്ലെന്ന് നടി നേരത്തെ വെളിപ്പെടുത്തിയതാണ്.

വ്യാജ പ്രചരണങ്ങളില്‍ വീഴരുത്

വ്യാജ പ്രചരണങ്ങളില്‍ വീണു പോകരുതെന്നാണ് നയന്‍സിന് ആരാധകരോട് പറയാനുള്ളത്. വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതുക്കൊണ്ട് തന്നെ താരം ഇപ്പോള്‍ അത്രമാത്രം ശ്രദ്ധയോടെയാണ് ഓരോ ചിത്രങ്ങളും തെരഞ്ഞെടുക്കുന്നത്.

കാര്‍ത്തിക്കൊപ്പം

കാര്‍ത്തി നായകനായ കഷ്‌മോര എന്ന ചിത്രത്തിലാണ് നയന്‍സ് ഒടുവില്‍ അഭിനയിച്ചത്. സൂപ്പര്‍ നാച്വറല്‍ കോമഡി ചിത്രമായിരുന്നു ഗോകുല്‍ സംവിധാനം ചെയ്ത കഷ്‌മോര.

വരാനിരിക്കുന്ന ചിത്രങ്ങള്‍

ഹൊറര്‍ ചിത്രം ഡോറ, ഇമൈക്ക നോഡികള്‍, അരാം തുടങ്ങിയവയാണ് പുറത്തിറങ്ങനാരിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍. ബാബു ഭംഗരമാണ് നയന്‍താര ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം.

English summary
Telugu Industry Moving Against Nayanthara.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam