»   » അജിത്തിന്റെ തല 56 ഇനി 'വരം'

അജിത്തിന്റെ തല 56 ഇനി 'വരം'

Posted By: AkhilaKS
Subscribe to Filmibeat Malayalam

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തല 56 എന്നായിരുന്നു താല്ക്കാലികമായി പേര് നല്‍കിയിരുന്നത്. അജിത്തിന്റെ 56ാംമത്തെ ചിത്രം എന്നതുക്കൊണ്ടാണ് ചിത്രത്തിന് തല 56 എന്ന് ആദ്യം താല്കാലികമായി പേര് നല്‍കിയത്. എന്നാലിപ്പോള്‍ തല 56ന് പേരിട്ടു. വരം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

അജിത്തിന്റെ യെന്നൈ അറിന്താല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തല അജിത്ത് നായകനായി എത്തുന്ന ചിത്രമാണ് ശിവയുടെ വരം. നഗര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറിന്റെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

ajith

അജിത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയായ വരത്തില്‍ ശ്രുതി ഹാസനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. അജിത്ത് ഇരട്ട വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

കൊല്‍ക്കത്തയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എ എം മണിരത്‌നം നിര്‍മ്മിക്കുന്ന ചിത്രം ദീപവലിയ്ക്കാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. അജിത്ത് നായകനായി എത്തിയ വീരം,യെന്നൈ അറിന്താല്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചതും എ എം മണിരത്‌നമാണ്.

English summary
According to the recent update, the title of the movie has just been announced and it is believed to be varam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam