പുതിയ സിനിമയില്‍ ഇരട്ട വേഷത്തില്‍ തല അജിത്ത്? ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അജിത്ത്. ദീന എന്ന ഹിറ്റ് ചിത്രത്തിനു ശേഷമാണ് ആരാധകര്‍ അജിത്തിനെ സ്‌നേഹത്തോടെ തല എന്നു വിളിച്ചു തുടങ്ങിയത്. തമിഴില്‍ രജനീകാന്ത്, വിജയ് ചിത്രങ്ങള്‍ക്കെല്ലാം കിട്ടുന്ന സ്വീകാര്യത അജിത്തിന്റെ സിനിമകള്‍ക്കും ലഭിക്കാറുണ്ട്. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളില്‍ അഭിനയിച്ചാണ് സൂപ്പര്‍ താരമായിരുന്നത്.
വിവേഗം എന്ന ചിത്രമായിരുന്നു അജിത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി പുറത്തിറങ്ങിയ വിവേകം തിയ്യേറ്ററുകളില്‍ നിന്ന് കൂടുതല്‍ കളക്ഷന്‍ നേടിയ അജിത്ത് ചിത്രങ്ങളിലൊന്നായിരുന്നു. വിവേഗത്തിനു ശേഷം സിരുത്തെ ശിവ തന്നെ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിക്കുന്നത്.

അജിത്തും ശിവയുമൊന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. വിശ്വാസത്തില്‍ അജിത്ത് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ ത്യാഗരാജന്‍, സെന്തില്‍ ത്യാഗരാജന്‍, ജി ത്യാഗരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് വിശ്വാസം നിര്‍മ്മിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നതെന്നാണ് വിവരം. ഡി. ഇമാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന വിശ്വാസം ഈ വര്‍ഷം ദീപാവലി റിലീസായി എത്തുമെന്നാണ് അറിയുന്നത്. റോബോ ശങ്കര്‍, തമ്പി രാമയ്യ, യോഗി ബാബു,ബോസ് വെങ്കട്, രമേഷ് തിലക് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications