»   » മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്റെ വിനയത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരില്ല. ഇപ്പോള്‍ ഫേസ്ബുക്കില്‍ ഒരു കഥ പ്രചരിയ്ക്കുന്നു, സത്യമോ മിഥ്യയോ അങ്ങനെ ഒന്ന് കേട്ടു. പുലിമുരുകന്റെ സെറ്റില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് സംഭവം

പെരുമ്പാവൂരിലെ ഒരു തടിമില്ലിലാണ് ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങ് കാണാനും ലാലേട്ടനെ ഒരുനോക്ക് കാണാനും പ്രദേശവാസികള്‍ തടിച്ചുകൂടിയിരുന്നു. പക്ഷെ പൊലീസ് വടം ഉപയോഗിച്ച് തടുത്തത് കൊണ്ട് ആര്‍ക്കും ലാലിനെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല.

കുട്ടത്തില്‍ ഒരാള്‍ മകളെ കാണിക്കാന്‍ വേണ്ടി, ക്രെയിനിന് മുകളിലേക്ക് കുട്ടിയെ എടുത്തു നിര്‍ത്തി. നിര്‍ഭാഗ്യവശാല്‍ കുട്ടി ക്രെയിനിന് മുകളില്‍ നിന്ന് താഴെ വീഴുകയും കൈക്ക് പരിക്ക് പറ്റുകയും ചെയ്തു. ഷൂട്ടിങ് വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

അഡ്മിറ്റ് ചെയ്തതിന്റെ അന്ന് രാത്രി അപ്രതീക്ഷിതമായി വന്ന ആ അതിഥിയെ കണ്ട് അവളും അവളുടെ രക്ഷിതാക്കളും ഞെട്ടി, സാക്ഷാല്‍ മോഹന്‍ലാല്‍. കുട്ടിയുടെ അരികിലിരുന്ന് അവളുടെ മുടിയില്‍ തലോടി ലാല്‍ അവളുടെ സുഖവിവരങ്ങള്‍ തിരക്കി.

പോകാന്‍ ഒരുങ്ങവെ അവള്‍ ലാലേട്ടനോട് ഓട്ടോഗ്രാഫ് ചോദിച്ചു. ലാല്‍ സമ്മതം മൂളിയതോടെ കൈയ്യില്‍ കിട്ടിയ ഒരു കളിക്കുടുക്ക അവള്‍ ലാലേട്ടനു നേരെ നീട്ടി. എന്തോ കുത്തികുറിച്ച്, അവരോട് യാത്ര പറഞ്ഞ് ലാല്‍ ആശുപത്രി വിട്ടു.

അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ബില്‍ അടയ്ക്കാന്‍ ചെന്ന കുട്ടിയുടെ അച്ഛനോട് ആശുപത്രി അധികൃതര്‍ പറഞ്ഞു, 'ബില്‍ എല്ലാം മോഹന്‍ലാലിന്റെ മാനേജര്‍ ഇന്നലെ രാത്രി തന്നെ അടുച്ചു' എന്ന്!!

പുലിമുരുകന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സ്ലൈഡിലൂടെ തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

പോക്കിരിരാജ, മല്ലു സിംഗ്, സീനിയേഴ്‌സ്, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വൈശാഖാണ് മോഹന്‍ലാലിനെ നായകനാക്കി പുലിമുരുകന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു മാസ് ലുക്കിലാണ് എത്തുന്നതെന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതും പ്രത്യേകതയുള്ളതാണ്

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

തെന്നിന്ത്യന്‍ താരം കമാലിന്‍ മുഖര്‍ജിയാണ് ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത്.

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

ഉദയ് കൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടിലെ, ഉദയ് കൃഷ്ണയാണ് പുലിമുരുകന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

സംഘട്ടനരംഗങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍

മോഹന്‍ലാലിനെ കൈയ്യെടുത്തു വണങ്ങുന്നതിനുള്ള ഒരു കാരണം ഇതാണ്, നോക്കൂ...

മുളകുമാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്‍ നിര്‍മിയ്ക്കുന്നത്.

English summary
That is why people saying Mohanlal is a superstar!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam