»   » ഈ കറുമ്പന്റെ കൂടെ അഭിനയിക്കില്ല; കലാഭവന്‍ മണിയെ അപമാനിച്ച നടിയുടെ ഇന്നത്തെ അവസ്ഥ??

ഈ കറുമ്പന്റെ കൂടെ അഭിനയിക്കില്ല; കലാഭവന്‍ മണിയെ അപമാനിച്ച നടിയുടെ ഇന്നത്തെ അവസ്ഥ??

Posted By: Rohini
Subscribe to Filmibeat Malayalam

പ്രമുഖ നടിയുടെ വിവാഹ മോചന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലെ പ്രധാന ചര്‍ച്ചാ വിഷയം. അമേരിക്കകാരനായ ഡോക്ടറെ വിവാഹം കഴിച്ച് സിനിമയും അഭിനയവും വിട്ട നടി ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ ഉണ്ടായിരുന്ന നടി അഞ്ജു അരവിന്ദ് ആയിരുന്നോ?

അതിനിടയിലാണ് ഒരു പഴയ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നടി, അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ അപമാനിച്ച സംഭവം. പല അഭിമുഖത്തിലും അന്നത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ച് മണി പറഞ്ഞിട്ടുള്ളതാണ്.

കല്യാണ സൗകന്ധികം എന്ന ചിത്രം

വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. മണി സിനിമയില്‍ വന്ന കാലമാണ്. പുതുമുഖ നടിയാണ് ചിത്രത്തിലെ നായിക. നായികയുടെ അമ്മാവന്റെ മകനായിട്ടാണ് മണി അഭിനയിക്കുന്നത്. ഒരു സ്വപ്‌ന ഗാനരംഗത്ത് മുറപ്പെണ്ണിനൊപ്പമുള്ള മണിയുടെ പ്രണയഗാനം ചിത്രീകരിക്കണം

കറുമ്പന്റെ കൂടെ ഞാനില്ല എന്ന് നായിക

എന്നാല്‍ ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നായിക നടി പറഞ്ഞു, 'ഈ കറുമ്പന്റെ കൂടെ അഭിനയിക്കാന്‍ ഞാനില്ല' എന്ന്. അങ്ങനെ ആ പാട്ട് സിനിമയില്‍ നിന്നും ഒഴിവാക്കി. അന്ന് താന്‍ അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് പല അഭിമുഖത്തിലും മണി തന്നെ പറഞ്ഞിട്ടുണ്ട്.

കരുമാടിക്കുട്ടനില്‍ നായികയായി വിളിച്ചപ്പോള്‍

വിനയന്‍ കരുമാടിക്കുട്ടന്‍ എന്ന ചിത്രം ആരംഭിയ്ക്കുമ്പോഴും നായികയായി ഇതേ നടിയെ വിളിച്ചു. നായകന്‍ കലാഭവന്‍ മണിയാണ് എന്നറിഞ്ഞപ്പോള്‍ നായിക പിന്മാറി. പിന്നെ നറുക്ക് വീണത് നന്ദിനിക്കാണ്. നന്ദിനിയും കലാഭവന്‍ മണിയും ഒന്നിച്ച ചിത്രം വമ്പന്‍ വിജയമായി.

നടിയുടെ പിന്നീടുള്ള അവസ്ഥ

എന്നാല്‍ പിന്നീട് മലയാളത്തില്‍ അവസരം കുറഞ്ഞപ്പോള്‍ ഈ നടി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു. പതിയെ ഫീല്‍ഡ് ഔട്ടായ നടി ഒരു വെളുവെളുത്ത സുന്ദരന്‍ അമേരിക്കകാരനെ കെട്ടിപ്പോയി. ഇപ്പോള്‍ വിവാഹ മോചനവും നേടി.

കലാഭവന്‍ മണി വളര്‍ന്നു... വളര്‍ന്നു

വര്‍ഷങ്ങള്‍ കഴിഞ്ഞു മണി വലിയ നടന്‍ ആയി..നായകന്‍ ആയി ...പല സുന്ദരികളും മണിയുടെ നായിക ആയി ..ലോക സുന്ദരി ഐശ്വര്യ റായ് വരെ മണിയോടൊപ്പം എന്തിരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു

English summary
The Actress, Who insulted Kalabhavan Mani in longback; Now What happened the actrsse

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam