»   » സൗന്ദര്യം കൂടാന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി, കേട്ടത് സത്യമോ?

സൗന്ദര്യം കൂടാന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി, കേട്ടത് സത്യമോ?

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖർ സല്‍മാൻ പ്ലാസ്റ്റിക് സർജറി ചെയ്തോ? | filmibeat Malayalam

അറുപത്തി നാലില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടിയുടെ യുവത്വം അസൂയപ്പെടുത്തുന്നതാണ്. പലരും ആ സൗന്ദര്യ രസഹ്യം അന്വേഷിച്ച് പോയിട്ടുണ്ട്. ഭക്ഷണക്രമവും വ്യായാമവും മനസ്സിന്റെ ഉന്മേഷവുമാണെന്ന് പറഞ്ഞപ്പോള്‍ മടിയുള്ളവരാരും അത് കേള്‍ക്കാന്‍ തയ്യാറായില്ല.

മമ്മൂട്ടി വിദേശത്ത് പോയി ചുളിവുകള്‍ മാറ്റാന്‍ ശസ്ത്രക്രിയ നടത്താറുണ്ടെന്ന് അസൂയക്കാര്‍ പറഞ്ഞ് പരത്തിയിരുന്നു. ഇപ്പോഴിതാ മകന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും അത്തരമൊരു വാര്‍ത്ത പ്രചരിയ്ക്കുന്നു.

എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും, മാസ്റ്റർപീസ് ഒരുങ്ങുന്നത് മമ്മൂട്ടിയുടെ കരിയറിലെ വമ്പന്‍ റിലീസിന്?

സൗന്ദര്യത്തില്‍ വാപ്പച്ചിക്കൊപ്പം

സിനിമ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയുടെ മകന്‍ തന്നെയാണ്. ആരും കൊതിച്ചു പോകുന്ന സൗന്ദര്യമാണ് ദുല്‍ഖറിനെന്ന് വിമര്‍ശകര്‍ പോലും പറയും.

ആ സൗന്ദര്യ രഹസ്യം

ആ സൗന്ദര്യ രഹസ്യം അന്വേഷിച്ച് പോയവര്‍ക്ക് കിട്ടിയ ഉത്തരമാണ്, താരപുത്രന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയെന്ന്. അല്ലാതെ ഇത്ര സൗന്ദര്യം ഉണ്ടാവില്ലെന്നാണ് അസൂയക്കാരുടെ കണ്ടെത്തല്‍

പറയാന്‍ കാരണം

ദുല്‍ഖര്‍ ചെറുപ്പത്തിലുള്ള ഒരു ഫോട്ടോയും പൊക്കിപ്പിടിച്ചാണ് നടന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി എന്ന വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്. കവിളൊട്ടി മെലിഞ്ഞ ദുല്‍ഖറെങ്ങനെ ഇത്രയും സുന്ദരനായി എന്നാണ് സംശ്യം

ലോജിക് വേണം

എന്നാല്‍ ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവര്‍ ചെറുപ്പത്തിലുള്ള തങ്ങളുടെ ഫോട്ടോയും ഒന്നെടുത്ത് നോക്കണം. ഒരു പ്രായമെത്തുമ്പോള്‍ ആണ്‍കുട്ടികളുടെ സൗന്ദര്യം കൂടും. വലുതായാല്‍ സൗന്ദര്യത്തിന്റെയും ശരീരത്തിന്റെയുമൊക്കെ കാര്യത്തില്‍ എല്ലാവരും ഒരുപോലെ ശ്രദ്ധ കൊടുക്കാറുണ്ട്.

വിമര്‍ശിക്കാനൊന്നുമില്ല

അഭിനയത്തില്‍ വാപ്പച്ചിക്കൊപ്പമെത്തി നില്‍ക്കുന്നു. വിനയമുള്ള സ്വഭാവം. കരിയറില്‍ മികച്ച സ്ഥാനം.. പ്രണയ ഗോസിപ്പുകളോ മറ്റ് വിവാദങ്ങളോ ഇല്ല. പിന്നെ പാപ്പരാസികള്‍ക്ക് പറഞ്ഞ് പരത്താന്‍ ഈ പ്ലാസ്റ്റിക് സര്‍ജ്ജറി അല്ലാതെ മറ്റെന്തുണ്ട്.

സിനിമയില്‍ തുടക്കം

മെഗാസ്റ്റാറിന്റെ മകനായിട്ടും ആ പേര് ഉപയോഗിച്ചുകൊണ്ടല്ല ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്. ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ തുടങ്ങി. സിനിമ മികച്ച വിജയം നേടി.

കരിയറില്‍ ഉയര്‍ച്ച

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ദുല്‍ഖര്‍ വളരെ അധികം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ പരാജയങ്ങളൊന്നും സംഭവിച്ചില്ല. മമ്മൂട്ടിയ്ക്ക് ഇതുവരെ ഒരേ ഒരു ചിത്രം മാത്രമേ 50 കോടി കടന്നുള്ളൂവെങ്കില്‍, ദുല്‍ഖറിന് മൂന്ന് ചിത്രങ്ങളുണ്ട്

അന്യഭാഷയില്‍

ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന് മലയാളത്തിന് പുറത്തും ആരാധകരുണ്ടായി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം ഹിന്ദി സിനിമാ സെലിബ്രിറ്റികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ഡബ്ബിങ് ചിത്രങ്ങള്‍ തെലുങ്കിലും എത്തിയതോടെ അവിടെയും ദുല്‍ഖര്‍ സ്റ്റാറായി.

സംസ്ഥാന പുരസ്‌കാരം

അഭിനയം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ദുല്‍ഖര്‍ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. ചാര്‍ലി എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയെടുത്തത്.

ഗോസിപ്പുമില്ല വിവാദങ്ങളുമില്ല

സിനിമയില്‍ അധികം ഗോസിപ്പും വിവാദങ്ങളും ഇല്ലാത്ത നടനാണ് ദുല്‍ഖര്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പേ വിവാഹം ചെയ്തത് കൊണ്ട് പ്രണയ ഗോസിപ്പുകള്‍ ദുല്‍ഖറിനെ അധികം ബാധിച്ചിട്ടില്ല.

English summary
Title: The beauty secret of Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X