»   » ഏറെ രഹസ്യമാക്കിയ കാര്യവും ലീക്കായി, ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയോടൊപ്പം ഏറ്റുമുട്ടുന്നത് ആര്യയല്ല!!

ഏറെ രഹസ്യമാക്കിയ കാര്യവും ലീക്കായി, ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയോടൊപ്പം ഏറ്റുമുട്ടുന്നത് ആര്യയല്ല!!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിലെ പ്രധാന സസ്‌പെന്‍സ് പുറത്തുവിട്ട് ആരാധകര്‍. ചിത്രത്തിലെ പ്രധാന വില്ലന്‍ ആരാണെന്നുള്ള കാര്യത്തിലായിരുന്നു എല്ലാവര്‍ക്കും സംശയം. തമിഴ് താരം ആര്യയാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. റിലീസിങ്ങ് തീയതി അടുത്തതിനാല്‍ത്തന്നെ ചിത്രത്തെക്കുറിച്ച് എന്തു പ്രചരിച്ചാലും അത് ആരാധകരെ ബാധിക്കില്ല. മാത്രവുമല്ല ചിത്രത്തിന്റെ കളക്ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

മമ്മൂട്ടിയും സ്‌നേഹയും ചേര്‍ന്നുള്ള രംഗങ്ങള്‍ ലീക്കായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വൈറലായതിനെത്തുടര്‍ന്ന് ആരാധകരാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ നിര്‍മ്മാതാവിനെ അറിയിക്കുകയും ചെയ്തത്.
മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് ആരാണെന്നുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജാണ് ആ വില്ലനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്ഥിരീകരിക്കാത്ത കാര്യമാണെങ്കില്‍പ്പോലും ആരാധകര്‍ക്ക് സന്തോഷിക്കാന്‍ അതുമതി. ഇരുവരുടേയും ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

പുതിയ കണ്ടെത്തലുമായി ആരാധകര്‍

ചിത്രത്തില്‍ ആര്യയ്‌ക്കൊപ്പമുള്‌ല വില്ലന്‍ ആരാണെന്ന കണ്ടെത്തലുമായി രംഗത്തു വന്നിട്ടുള്ളത് പൃഥ്വിരാജ് ആരാധകര്‍ തന്നെയാണ്. നിര്‍മ്മാണ പങ്കാളിത്തത്തിന് പുറമേ വില്ലനായും താരം പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഒളിപ്പിച്ചുവെച്ച സ്‌പെന്‍സ്

ചിത്രത്തിലെ ഏറ്റവും വലിയ സസ്‌പെന്‍സായി അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ചുവെച്ച രഹസ്യം ഇതായിരുന്നുവെന്നാണ് പൃഥ്വി ആരാധകര്‍ അവകാശപ്പെടുന്നത്. ഡേവിഡ് നൈനാന്‍ ആയി മമ്മൂട്ടി എത്തുമ്പോള്‍ തുല്യ ശക്തിയില്‍ ഏറ്റുമുട്ടാന്‍ വില്ലനായി പൃഥ്വിരാജും എത്തുമെന്നാണ് ആരാധകര്‍ കണ്ടെത്തിയിട്ടുള്ളത്.

പ്രധാന ഭാഗങ്ങള്‍ ചോര്‍ന്നു

മാര്‍ച്ച് 31 നാണ ചിത്രത്തിന്റെ റിലീസ്. റിലീസിങ്ങിനു തൊട്ടു മുന്‍പ് പ്രധാനപ്പെട്ട രംഗങ്ങള്‍ ചോര്‍ന്നത് ഇതിനോടകം തന്നെ വാര്‍ത്തയായതാണ്. സെന്‍സറിങ്ങിന് മുന്‍പുള്ള രംഗങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ ഇതും പ്രമോഷന്റെ ഭാഗമാണോയെന്നുള്ള സംശയവും ആരാധകര്‍ക്കുണ്ട്.

വാഹന പണിമുടക്ക് മാറ്റിയത് ആശ്വാസമായി

റിലീസിങ്ങ് ദിനത്തില്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് മമ്മൂട്ടി ഫാന്‍സിന്റെ ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ ഇത് മാറ്റിയതോടെ ചിത്രത്തിന് വന്‍വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു മെഗാസ്റ്റാര്‍ ആരാധകര്‍. അതിനിടയിലാണ് ഇത്തരമൊരു കാര്യം സംഭവിച്ചിട്ടുള്ളത്.

തന്‍റെ റിലീസ് മാറ്റിവെച്ച് ദിലീപ്

റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന് മെഗാസ്റ്റാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തന്റെ ചിത്രത്തിന്റെ റിലീസ് വരെ മാറ്റി വച്ചിരുന്നു ദിലീപ്. എന്നാല്‍ ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പറന്നു നടക്കുന്നത്.വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

സെന്‍സറിങ്ങിനു മുന്‍പുള്ള രംഗം ലീക്കായി

2017 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായിരുന്നു. ടീസര്‍, ട്രെയിലര്‍ എന്നിവയിലൂടെ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് പ്രധാനപ്പെട്ട രംഗം പുറത്തായിട്ടുള്ളത്.മമ്മൂട്ടിയും സ്‌നേഹയും തമ്മിലുള്ള രംഗമാണ് പുറത്തു വന്നിട്ടുള്ളത്. വാട്‌സാപ്പിലും ഫേസ് ബുക്കിലുമായി അതി വേഗത്തിലാണ് ഇത് പ്രചരിക്കുന്നത്.

അണിയറ പ്രവര്‍ത്തകരുടെ മൗനം

വളരെ പ്രധാനപ്പെട്ട രംഗം പുറത്തുവന്നിട്ടും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാതിരുന്നത് പ്രേക്ഷകര്‍ക്കിടയില്‍ സംശയം ഉണര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണോ ഇത് പുറത്തുവിട്ടതെന്ന സംശയത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍. സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ സെന്‍ശര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തു വിടുന്നത് നിയമ വിരുദ്ധമായ കാര്യമാണ്. നേരത്തെ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇത്തരത്തില്‍ പ്രചരിക്കുകയും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് പിടികൂടിയതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

അഭിനന്ദനവുമായി മോഹന്‍ലാല്‍

ചിത്രത്തിനെക്കുറിച്ചും മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ കാര്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ സംവിധായകനെ അഭിനന്ദിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍പ്പരം മികച്ചൊരു പ്രതികരണം ഒരു നവാഗത സംവിധായകന് ലഭിക്കാനില്ല. ഇക്കാര്യങ്ങളൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിപ്പിച്ചു.

English summary
Secret facts about The Great Father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam